ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡിയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു അമിതിന്റെ സിനിമാപ്രവേശം. പിന്നീട് ഹണിബി, ഇയ്യോബിന്റെ പുസ്തകം, കായംകുളം കൊച്ചുണ്ണി, പ്രേതം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. അമിത് ആദ്യമായി പ്രധാനവേഷത്തിലെത്തിയ വാരിക്കുഴിയിലെ കൊലപാതകം പുറത്തിറങ്ങിയത്. 2019 ലാണ്. ഒമ്പത് വര്‍ഷം നീണ്ട കാത്തിരിപ്പിനും കഠിനാധ്വാന്റെയും ഫലമായിരുന്നു വാരിക്കുഴിയിലെ കൊലപാതകം. നല്ലൊരു റൈഡർ കൂടിയാണ് അമിത്, സാഹസികത ഏറെ ഇഷ്ടപെടുന്ന ആളാണ് താരം.
ഇപ്പോൾ അമിത് തന്നെ ചതിച്ചു എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് വ്ലോഗർ മിൽജോ. തന്റെ യൂട്യുബ് ചാനലിൽ കൂടിയാണ് മിൽജോ ഈ കാര്യം പുറത്ത് വിട്ടത്, അമിത് യാത്രകൾ പോകുമ്പോൾ ഉപയോഗിക്കുന്ന ടെന്റ് ഇഷ്ടപെട്ടെന്നും അതുപോലൊരൊണ്ണം വാങ്ങാൻ അദ്ദേഹത്തെ സമീപിച്ചെന്നും ഒടുവിൽ അമിത്തിന്റെ പഴയ ഒരെണ്ണം തന്നെ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നുമാണ് പരാതി. മിൽജോയ്‌ക്കൊപ്പം വ്ലോഗർ ആയ സഞ്ജു ടെക്കിയും കൂടെ ഉണ്ടായിരുന്നു.
സാധാരണ വിലയിൽ പതിനായിരം രൂപ കുറച്ചാണ് തന്റെ കൈയിൽ തന്നതെന്നും, വെയിലത്ത് വെക്കുമ്പോൾ കരിമ്പൻ മാറുമെന്ന് തന്നോട് പറഞ്ഞതായും, എന്നാൽ എത്ര കഴുകിയിട്ടും അത് പോയില്ല എന്നും, അദ്ദേഹത്തിനെ വിളിച്ചപ്പോൾ വിറ്റ സാധനമാണ് അത്, ഒരു രൂപ പോലും താൻ തരില്ല എന്ന് പറഞ്ഞതായും മിൽജോ പറയുന്നു. തന്റെ കൈയിൽ അതിന്റെ വോയിസ് റെക്കോർഡ് ഉണ്ട് എന്നും മിൽജോ പറയുന്നു. മിൽജോ പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…