പതിവ് ശൈലിയിൽ നിന്ന് മാറി വൈശാഖ്; നൈറ്റ് ഡ്രൈവിന് മികച്ച റിപ്പോർട്ട്; അപ്പോൾ മോൺസ്റ്റർ ഞെട്ടിക്കുമെന്ന് ആരാധകർ

മാസ്സ് മസാല എന്റർടൈനർ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടി വരുന്ന ഒരു സംവിധായകന്റെ പേരാണ് വൈശാഖ്. പോക്കിരി രാജ, സീനിയേഴ്സ്, മല്ലൂസിംഗ്, സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ് എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത സിനിമകൾ. എബി എബ്രഹാം എന്ന യഥാർത്ഥ പേര്, സിനിമയിൽ വന്നതിനു ശേഷം വൈശാഖ് എന്നു മാറ്റുകയായിരുന്നു. സംവിധാന സഹായി ആയി 2005 മുതൽ തന്നെ വൈശാഖ് രംഗത്തുണ്ട്. വൈശാഖിന്റെ ഏഴാമത് സിനിമയായ പുലിമുരുകൻ ആണ് മലയാളം സിനിമയിലെ ₹100 കോടി (US$16 million) വരുമാനം കവിഞ്ഞ ആദ്യസിനിമ. തുടർന്നു വന്ന മധുരരാജയും മികച്ച വിജയം കുറിച്ചിരുന്നു.

ഇവയിൽ വിശുദ്ധൻ മാത്രമാണ് വൈശാഖ് തന്റെ പതിവ് ശൈലിയിൽ നിന്നും മാറി ഒരുക്കിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു വ്യത്യസ്ഥ ചിത്രമായ നൈറ്റ് ഡ്രൈവ് തീയറ്ററുകളിൽ റിലീസിന് എത്തിയിരിക്കുകയാണ്. മികച്ച റിപ്പോർട്ടാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഒരു രാത്രിയിൽ സംഭവിക്കുന്ന കഥയാണ് നൈറ്റ് ഡ്രൈവ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ രചിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ. വൈശാഖിന്റെ കരിയറിലെ മുഴുനീള ത്രില്ലർ ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്.

വില പിടിപ്പുള്ള താരങ്ങളോ വമ്പൻ ബജറ്റോ ഇല്ലാത്ത ചിത്രത്തിൽ യുവതാരങ്ങളായ റോഷൻ മാത്യുവും അന്ന ബെന്നുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം ഇന്ദ്രജിത്ത് സുകുമാരനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും നൈറ്റ് ഡ്രൈവിനുണ്ട്. പ്രേക്ഷകനെ പൂർണമായും എൻഗേജിങ് ആക്കുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

നൈറ്റ് ഡ്രൈവിന് മികച്ച അഭിപ്രായം ലഭിച്ചതോടെ വൈശാഖ് – മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന മോൺസ്റ്ററിന് കൂടുതൽ പ്രതീക്ഷയേകിയിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സിഖ് വേഷത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിൽ ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രമേയമാണ് ചിത്രത്തിലേത് എന്നാണ് അറിയുവാൻ സാധിക്കുന്നത്. സോമ്പി സിനിമയാണെന്നും ലെസ്ബിയൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്നെല്ലാം അഭ്യൂഹങ്ങളുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഉദയകൃഷ്ണയാണ്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘മോൺസ്റ്റർ’ നിർമിക്കുന്നത്. ഒടിടി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ ലക്ഷ്‌മി മഞ്ചു, ഹണി റോസ്, സുദേവ് നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago