ആ രാത്രിയില്‍ സംഭവിച്ചത്? സസ്‌പെന്‍സുമായി വൈശാഖിന്റെ ‘നൈറ്റ് ഡ്രൈവ്’പ്രേക്ഷകരിലേയ്ക്ക്

മധുരരാജയ്ക്ക് ശേഷം വൈശാഖ് ഒരുക്കിയ ത്രില്ലര്‍ നൈറ്റ് ഡ്രൈവ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നു. മാര്‍ച്ച് പതിനൊന്നിന് ചിത്രം തീറ്ററുകളിലെത്തും. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സസ്‌പെന്‍സ് നിറച്ചുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഡാവര്‍, പത്താം വളവ് എന്നീ ചിത്രങ്ങള്‍ രചിച്ച അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്നു’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ഒരു രാത്രിയില്‍ കൊച്ചി നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥാ പശ്ചാത്തലം.

റോഷനും അന്നയ്ക്കും പുറമേ ഇന്ദ്രജിത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, സിദ്ദീഖ്, മുത്തുമണി, കൈലാസ, സന്തോഷ് കീഴാറ്റൂര്‍, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശ്ശേരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുനില്‍ എസ് പിള്ളയാണ് എഡിറ്റിംഗ്. രഞ്ജിന്‍ രാജ് ആണ് സംഗീതം.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago