Categories: MalayalamNews

വഴിവിട്ട ജീവിതം; വഫക്ക് വിവാഹമോചനത്തിന് വക്കീൽ നോട്ടീസയച്ച് ഭർത്താവ് ഫിറോസ്

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ, ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്ന വഫാ ഫിറോസിന് ഭർത്താവ് ഫിറോസ് വിവാഹ മോചനത്തിനായി ഇപ്പോള്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ശ്രീറാം ഉൾപ്പടെ നിരവധി പുരുഷന്‍മാരുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്നതിന് തെളിവുണ്ടെന്ന വാദങ്ങൾ നിരത്തിയാണ് ഭർത്താവ് ഫിറോസ്, വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ഫിറോസ് അയച്ച നോട്ടിസിന്റെ പ്രസക്തഭാഗം

താങ്കളെ (വഫയെ) വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ തൊഴില്‍രഹിതനായിരുന്നു. സ്വന്തം അധ്വാനം കൊണ്ട് ജോലി സമ്പാദിച്ചു. പട്ടം മരപ്പാലത്ത് ഒന്‍പതര സെന്റ് ഭൂമിയില്‍ 2007 കാലഘട്ടത്തില്‍ 40 ലക്ഷം രൂപയിലേറെ ചെലവാക്കി വീട് വച്ചത് എന്റെ പണത്തിനാണ്. ദാമ്പത്യജീവിതം ആരംഭിച്ചതുമുതല്‍ താങ്കളുടെ പിടിവാശി ജീവിതത്തില്‍ പല അസ്വസ്ഥതകളുമുണ്ടാക്കി. എന്നാല്‍ എല്ലാം ക്ഷമിച്ചും സഹിച്ചുമാണ് ഞാന്‍ മുന്നോട്ടു പോയത്. എന്നാല്‍ ഇസ്‌ലാം വിശ്വാസത്തിനു നിരക്കാത്ത കാര്യങ്ങളാണ് താങ്കള്‍ ചെയ്തത്.

ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഇസ്‌ലാമിന് അനുവദനീയമല്ലാത്ത രീതിയിലുമാണ് വിദേശത്തും സ്വദേശത്തും ജീവിച്ചത്. 3 മാസം ഗര്‍ഭിണിയായിരിക്കേ എന്റെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഗര്‍ഭം അലസിപ്പിച്ചു. അതിനുശേഷവും യാതൊരു പശ്ചാത്താപവും കൂടാതെ പഴയപടി ആഡംബര ജീവിതം തുടര്‍ന്നു. എന്റെ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ബഹ്റൈനില്‍നിന്ന് തിരുവനന്തപുരത്തേക്ക് അടിക്കടി യാത്ര ചെയ്തു. ധാരാളം പുരുഷ സുഹൃത്തുക്കളോടൊപ്പം ഇടപഴകി ജീവിച്ചു.

താങ്കളുടെ പ്രവൃത്തികള്‍കൊണ്ട് സ്വസ്ഥതയും സമാധാനവും നശിച്ച എന്റെ ബഹ്റൈനിലെ ബിസിനസ് നഷ്ടത്തിലായി. തുടര്‍ന്നു ബിസിനസ് അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ഞാന്‍ തൊഴില്‍രഹിതനായി 2 വര്‍ഷം താങ്കള്‍ക്കൊപ്പം കഴിഞ്ഞു. 2014 സെപ്റ്റംബറില്‍ വീണ്ടും ജോലി ലഭിച്ച് അബുദാബിയിലേക്ക് പോയി. 1 വര്‍ഷത്തിനുള്ളില്‍ താങ്കളെയും കുട്ടിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തന്നിഷ്ടപ്രകാരമാണ് താങ്കള്‍ അബുദാബിയില്‍ ജീവിച്ചിരുന്നത്. അടിക്കടി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് അന്യ പുരുഷന്‍മാരോടൊപ്പം ഉല്ലസിച്ച് ജീവിച്ചു. നിശാക്ലബ്ബുകളില്‍ അന്യ പുരുഷൻമാരോടൊപ്പം നൃത്തം ചെയ്തു.

ഈ വിവരം അറിഞ്ഞപ്പോഴെല്ലാം ഞാന്‍ താങ്കളെ ഉപദേശിച്ചു. എന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതെ താങ്കള്‍ ചെയ്യുന്നതാണ് ശരി എന്ന നിലപാടാണ് സ്വീകരിച്ചത്. യുഎഇയില്‍ താമസിക്കുമ്പോള്‍ ഞാന്‍ രാവിലെ മകളുമായി പുറത്തു പോകുമ്പോള്‍ താങ്കളുടെ പുരുഷ സുഹൃത്തുക്കള്‍ ഫ്ലാറ്റിലേക്ക് വന്നിരുന്നതായി സെക്യൂരിറ്റിയും മറ്റുള്ളവരും എന്നെ അറിയിച്ചു. ഇക്കാര്യം ചോദിച്ചപ്പോള്‍ പ്രവൃത്തികളെ ന്യായീകരിക്കാനാണ് താങ്കള്‍ ശ്രമിച്ചത്. ഞാന്‍ താങ്കളുടെ മാതാപിതാക്കളെ ഈ വിവരം അറിയിച്ചു. ഒരു പ്രാവശ്യത്തേക്ക് പൊറുക്കണമെന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്.

ഈ സമയത്താണ് ഞാന്‍ വാങ്ങിയ കാറില്‍ ഐഎഎസ് ഓഫിസറോടൊപ്പം താങ്കള്‍ സഞ്ചരിക്കുമ്പോള്‍ അപകടമുണ്ടായി മാധ്യമപ്രവര്‍ത്തകന്‍ മരിച്ച വിവരം അറിയുന്നത്. ടെലിഫോണില്‍കൂടിപോലും ഈ വിവരങ്ങള്‍ എന്നോട് പറയാന്‍ താങ്കള്‍ തയാറായില്ല. അബുദാബിയില്‍നിന്ന് ഞാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടും എന്നെ കാണാനോ സംസാരിക്കാനോ തയാറായില്ല. ഓഗസ്റ്റ് 11ന് താങ്കള്‍ എന്നെ ഫോണില്‍ വിളിച്ചെങ്കിലും അപകടത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. പരസ്പര വിശ്വാസം തകര്‍ന്നതിനാല്‍ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അര്‍ഥമില്ല. 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago