കങ്കണ റണാവത്തിനെതിരെ തുറന്നടിച്ച് നടി വാമിഖ ഗബ്ബി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട കങ്കണയുടെ ട്വീറ്റുകള്‍ക്കെതിരെയാണ് വാമിഖ രംഗത്ത് എത്തിയത്. താന്‍ ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നു. എന്നാൽ ഇപ്പോൾ അതോർത്ത് ലജ്ജിക്കുന്നുവെന്നും വാമിഖ പറയുന്നു. വെറുപ്പുമാത്രം നിറഞ്ഞ സ്ത്രീയായി കങ്കണ മാറിയെന്നത് സങ്കടപ്പെടുത്തുന്നതാണെന്ന് വാമിഖ പറയുന്നു.
കർഷക പ്രതിഷേധത്തെ വിമർശിച്ച കങ്കണ വ്യാപകമായി വിമർശനം ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് ട്വീറ്റുകൾക്ക് കങ്കണ നൽകിയ മറുപടികൾ വിവാദമായതിനു പിന്നാലെ ഈ ട്വീറ്റുകളിൽ ഒന്ന് റീട്വീറ്റ് ചെയ്തുകൊണ്ടാണ് വാമിഖ രംഗത്തുവന്നത്.
”ഒരിക്കല്‍ ഇവരുടെ ആരാധികയായിരുന്നു. ഇപ്പോള്‍ അവരെ ഇഷ്ടപ്പെട്ടിരുന്നുവെന്നത് തന്നെ നാണക്കേടായി തോന്നുന്നു. ഹിന്ദു എന്നാല്‍ തന്നെ സ്നേഹം എന്നാണ്. പക്ഷെ രാവണന്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ പിന്നെ മനുഷ്യന്‍ ചിലപ്പോള്‍ ഇങ്ങനെയാകും. ഇത്രയും വെറുപ്പും ദേഷ്യവും അഹങ്കാരവും നിറഞ്ഞൊരു സ്ത്രീയായി നിങ്ങള്‍ മാറിപ്പോയത് കാണുമ്പോള്‍ വേദനിക്കുന്നു” എന്നായിരുന്നു വാമിഖ ഗബ്ബിയുടെ ട്വീറ്റ്.
ട്വിറ്ററില്‍ വാമിഖയുടെ ബ്ലോക്ക് ചെയ്തായിരുന്നു കങ്കണയുടെ പ്രതികരണം. ഇതിനും വാമിഖ മറുപടി നല്‍കി. തന്നെ കങ്കണ ബ്ലോക്ക് ചെയ്തതില്‍ സന്തോഷമുണ്ട്. മുമ്പ് അവര്‍ സ്ത്രീകള്‍ക്ക് മറുപടി നല്‍കിയത് പോലെ ട്വീറ്റുകളിലൂടെ മറുപടി നല്‍കിയിരുന്നുവെങ്കില്‍ തനിക്ക് വിഷമമായേനെ. ഇങ്ങനെ ആയതില്‍ സന്തോഷിക്കുന്നുവെന്നായിരുന്നു വാമിഖയുടെ പ്രതികരണം. വെറുപ്പ് മാറി മനസില്‍ സ്നേഹം നിറയാന്‍ ദെെവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും വാമിഖ കുറിച്ചു.
കർഷക പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ ‘ഷഹീൻബാഗ് ദാദി’ ബിൽകീസ് ബാനുവിനെ അധിക്ഷേപിച്ചതിനെ തുടർന്നാണ് കങ്കണ വ്യാപകമായി വിമർശനം നേരിട്ടു തുടങ്ങിയത്.ബിൽകീസ് ബാനുവിനെ അപകീർത്തിപ്പെടുക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തയതിനാണ് നോട്ടിസ്. 100 രൂപ കൊടുത്താൽ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാൽ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. ഇതിനെതിരെ പഞ്ചാബിൽ നിന്നുള്ള അഭിഭാഷകനാണ് വക്കീൽ നോട്ടിസ് അയച്ചത്. കങ്കണ സമൂഹമാധ്യമത്തിലൂടെ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന് നോട്ടിസിൽ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…