ബോളിവുഡ് സിനിമാ ആസ്വാദകരുടെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് ശില്‍പ്പ ഷെട്ടി. താരം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അതെ പോലെ തന്നെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് ആരാധകര്‍ ഇപ്പോഴും ഏറെയാണ്. ഒരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ ഫിറ്റ്നെസില് വളരെ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് ശില്‍പ്പ. താരത്തിന്റെ കുടുംബ ജീവിതത്തിലെ സുന്ദര നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
View this post on Instagram
കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായി ലോക്ക്ഡൗണില്‍ വളരെയധികം പ്രയാസപ്പെട്ടത് നമ്മുടെ വീടുകളിലെ കുട്ടികളാണ്. കുട്ടികൾ ഏറ്റവും കൂടുതല്‍ ആഗ്രഹിയ്ക്കുന്നത് സ്കൂളില്‍ പോകാനും സുഹൃത്തുക്കളെ കാണാനുമാണ്. നിലവിൽ ഇപ്പോൾ കോവിഡിന്റെ സ്ഥിതി വളരെ വീണ്ടും രൂക്ഷമാകുകയാണ്. വീട്ടിലുള്ള കുട്ടികളെ സന്തോഷിപ്പിയ്ക്കാന്‍ ഒരു കുഞ്ഞു മാര്‍ഗവുമായി എത്തുകയാണ് ശില്പ ഷെട്ടിയും മകന് വിയാനും.പല നിറത്തിനുള്ള പതുപതുത്ത സ്ളൈം കൊണ്ട് നിരവധി രസകരമായ കളികളുണ്ട്. ഈ സ്ളൈം എങ്ങനെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാമെന്നാണ് വിയാന്‍ പറയുന്നതും കാണിച്ചു തരുന്നതും.
View this post on Instagram
താരം ഉണ്ടാക്കിയ സ്ളൈം കൊണ്ട് വിയാന്‍ കളിയ്ക്കുന്ന വീഡിയോയും ശില്‍പ്പ പങ്കുവെച്ചിട്ടുണ്ട്. കോവിഡിന്റെ വിഷമഘട്ടത്തില്‍ അമ്മമാര്‍ക്ക് കുട്ടികളുടെ നിമിഷങ്ങള്‍ രസകരമാക്കേണ്ടതുണ്ട്. അതിനെ നേരിടാനുള്ള ഏക മാര്‍ഗം പോസിറ്റീവും രസകരവുമായിരിക്കുകയെന്നതാണ്. അതുകൊണ്ട് അമ്മമാരേ കുട്ടികള്‍ക്കൊപ്പം ഇത്തരം നിമിഷങ്ങളില്‍ പങ്കുചേരൂ എന്നാണ് വീഡിയോയ്ക്കൊപ്പം ശില്‍പ്പ കുറിച്ചിരിയ്ക്കുന്നത്. അതെ പോലെ സ്ളൈം ഉണ്ടാക്കി വിജയിക്കുന്ന അമ്മമാര്‍ അത് പങ്കുവയ്ക്കണമെന്നും തന്നെ ടാഗ് ചെയ്യണമെന്നും ശില്‍പ്പ പറയുന്നുണ്ട്.