Categories: GalleryPhotoshoot

വാഷിംഗ് പൗഡർ നിർമ്മ.. വാഷിംഗ് പൗഡർ നിർമ്മ.. പാൽ പോലെ വെണ്മ..! പുത്തൻ ഫോട്ടോഷൂട്ടുമായി നൈല ഉഷ

നടി, അവതാരിക, ആർജെ എന്ന നിലകളിൽ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.

വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ് നൈല. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. ഈ ഇടക്ക് താരത്തിന് ഗോൾഡൻ വിസയും ലഭിച്ചിരുന്നു.

നൈല സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. ഫോട്ടോയേക്കാൾ താരമിട്ട ക്യാപ്ഷനാണ് ഏവരുടെയും കണ്ണിലുടക്കിയത്. ‘വാഷിംഗ് പൗഡർ നിർമ്മ’ എന്നാണ് നടി ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ഭാരതീയർക്ക് ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന നിർമ്മയുടെ പരസ്യത്തിലെ ഗാനമാണത്. അതിൽ മോഡലായി എത്തുന്ന പെൺകുട്ടിയെ ഓർമ്മിപ്പിക്കുന്നതാണ് നൈല ഉഷയുടെ വേഷം.

വടക്കേ ഗുജറാത്തിൽ നിന്നുള്ള ഒരു കർഷകകുടുംബത്തിലെ കർസൻ ഭായ് ചെലവു കുറഞ്ഞ രീതിയിൽ എങ്ങനെ അലക്കുപൊടി ഉണ്ടാക്കാം എന്ന് നടത്തിയ ഗവേഷണത്തിൽ നിന്നുണ്ടായതാണ് നിർമ വാഷിംഗ് പൗഡർ. കർസൻ ഭായിയുടെ മകൾ നിരുപമയാണ് പരസ്യത്തിൽ മോഡലായി എത്തിയത്. വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയ നിരുപമയുടെ മറ്റൊരു പേരാണ് നിർമ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago