Categories: GalleryPhotoshoot

മലയാറ്റൂരിന്റെ മടിത്തട്ടിൽ മനസ് പങ്ക് വെച്ച് യുവമിഥുനങ്ങൾ..! വെഡിങ്ങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

വിവാഹത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടന്നു കയറുന്ന ഓരോ ദമ്പതികളും മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ നെയ്തുകൂട്ടിക്കൊണ്ടാണ് ആ യാത്രക്ക് തുടക്കം കുറിക്കുന്നത്. സന്തോഷത്തിലും സങ്കടത്തിലും ഒന്നായി നിൽക്കുമെന്ന വാഗ്ദാനത്തോടെ തുടങ്ങുന്ന ആ ജീവിത യാത്രയുടെ ഓരോ നിമിഷങ്ങളും പകർത്തിയെടുത്ത് ചേർത്ത് വെക്കുന്നതും അവർക്ക് സന്തോഷം പകരുന്ന ഒന്നാണ്. അവിടെയാണ് പ്രീവെഡിങ്, പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ ചർച്ചയാകുന്നത്. അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് നാം ദിനം തോറും കാണുന്നത്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുകയും ചെയ്യുന്നു. അത്തരം ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലത്ത് മറ്റൊരു ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുകയാണ്.

മലയാറ്റൂർ മലയുടെ മടിത്തട്ടിൽ തടാകത്തിൽ റോസാപ്പൂക്കളുടെ നൈർമല്യം അഴക് പകർന്ന തോണിയിൽ ഇരുന്നുള്ള എബി – മറീന ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകം കേരളജനതയുടെ ഇടയിൽ ഒരു ചർച്ചാ വിഷയമായി തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.

ആ ജലപ്പരപ്പിന്റെ മാദകസൗന്ദര്യത്തെ, അതിന്റെ ഓളങ്ങളിൽ ഒളിപ്പിച്ച ചെറുപുഞ്ചിരികളെ വെറുതെ കണ്ടുമറക്കുക മാത്രം ചെയ്യാതെ തങ്ങളുടെ കർമമേഖലയോട് സമന്വയിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ് കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വുഡ്‌പെക്കർ ഫോട്ടോഗ്രാഫി സംഘം. തടാകറാണിയുടെ വിരിമാറിൽ കലാസംവിധാനത്തിന്റെ മികവിലും പരിചയസമ്പത്തിന്റെ തികവിലും വുഡ്‌പെക്കർ സംഘത്തിലെ കലാകാരന്മാരുടെ മന്ത്രികകരങ്ങൾ തീർത്ത അണിയറ കൂടി ഒന്നിച്ചപ്പോൾ ക്യാമറകണ്ണുകൾക്കു ഒപ്പിയെടുക്കാനായത് ആരും കൊതിക്കുന്ന നിശ്ചലദൃശ്യങ്ങളെയാണ്.

ഇത് ആദ്യമായിട്ടല്ല വുഡ്‌പെക്കർ നിശ്ചലദൃശ്യങ്ങൾ കൊണ്ട് ജനങ്ങളെ അമ്പരപ്പിക്കുന്നത്. മൂന്നാർ മലനിരകളുടെ മരംകോച്ചുന്ന തണുപ്പിൽനിന്നും കോടമഞ്ഞിൽ നിന്നും കാലങ്ങൾ കൂടുമ്പോൾ ഒരു ആശ്വാസമായി വർണകമ്പിളിയുടെ പുതപ്പുമായി എത്തുന്ന നീലകുറിഞ്ഞിപ്പൂക്കളുടെ അകമ്പടിയിൽ ചിത്രീകരിച്ച വെഡിങ് ഷൂട്ടും, അറബി രാജ്യങ്ങളിലെ മരുഭൂമിയുടെ ആരും കാണാത്ത വശ്യ സൗന്ദര്യത്തിൽ തീർത്ത വെഡിങ് ഷൂട്ടും അങ്ങനെ വുഡ്‌പെക്കർ കാമറ കണ്ണുകൾ വിദേശത്തും സ്വദേശത്തുമായി ഇതിനോടകം കണ്ടത് നിരവധി സൗന്ദര്യ തലങ്ങളെയാണ്.

വെഡിങ് ഫോട്ടോഗ്രാഫിയിൽ എന്നും മാതൃകയായും താരതമ്യ ചർച്ചകളിൽ പരാമര്ശിച്ചു വരുന്നതുമായ പാശ്ചാത്യ ഫോട്ടോഗ്രാഫി രീതികളോട് ഏറെ അടുത്തുനിൽകുന്നതും കിടപിടിക്കാൻ ഒതുക്കുന്നതുമായ ആശയങ്ങളാണ്. വുഡ്‌പെക്കർ സംഘത്തെ ജനപ്രിയമാക്കിയതെന്നു നിസംശയം പറയാം. വെഡിങ് ഫോട്ടോഗ്രാഫി രംഗത്തെ അതികായകരുടെ മുൻനിരയിലേക്ക് വർണങ്ങൾ കൊണ്ട് വരച്ചിട്ട വഴിത്താരയിലൂടെ അതിവേഗം പറന്നടുക്കുകയാണ് ഈ മരംകൊത്തികൂട്ടം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago