Categories: MalayalamNews

മിന്നൽ മുരളി നിർമ്മാതാവിനെ അപകീർത്തിപ്പെടുത്തി ഓൺലൈൻ മാധ്യമം; പരാതിയുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്

മിന്നൽ മുരളിക്കായി കാലടിയിൽ ഒരുക്കിയ സെറ്റ് ഒരു കൂട്ടം വർഗീയ വാദികൾ തകർത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. നാളത്തെ കേരളത്തെ കുറിച്ച് ഏറെ ആശങ്ക ഉണർത്തുന്ന ഈ പ്രവർത്തിക്കെതിരെ ഒട്ടുമിക്ക മലയാളികളും ഒരേ പോലെയാണ് പ്രതികരിച്ചിരിക്കുന്നത്. അതിനിടയിൽ ഇതിനെല്ലാം പിന്നിൽ നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സും അതിന്റെ സാരഥി സോഫിയ പോളുമാണെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. നിർമാതാവിനെയും പ്രൊഡക്ഷൻ കമ്പനിയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജവാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാണ് നിർമാതാക്കൾ ഇപ്പോൾ. നമ്പി നാരായണൻ കേസിൽ നീതിക്ക് വേണ്ടി നിലകൊണ്ട് വിജയം കുറിച്ച്‌ ഹൈക്കോടതി അഡ്വക്കേറ്റ് സി ഉണ്ണികൃഷ്ണനാണ് നിർമാതാക്കൾക്ക് വേണ്ടി കേസ് വാദിക്കുന്നത്. വ്യാജവാർത്ത പങ്ക് വെച്ച് നിർമ്മാതാക്കളെ അപകീർത്തിപ്പെടുത്തിയ ആർ ജെ നീനക്കെതിരെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിയമനടപടിക്ക് ഒരുങ്ങുന്നുവെന്നാണ് അറിയുവാൻ കഴിയുന്നത്. ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നുവെന്ന് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ഞങ്ങളുടെ മാനേജിങ് ഡയറക്ടർ ശ്രീമതി സോഫിയ പോളിനെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എന്ന ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയേയും വളരെയധികം അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജവാർത്ത ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ പങ്ക് വെച്ചതായി ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് നമ്മൾ എല്ലാവരും തന്നെ ഇപ്പോൾ കടന്ന് പോകുന്നത്. ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. ഇന്നേ വരെ, പ്രത്യേകിച്ചും ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് പിന്തുണയുമായി നിൽക്കുന്ന ഓരോരുത്തരോടും ഞങ്ങൾ ഏറെ കടപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ ഞങ്ങൾ ഏറെ ആഗ്രഹിക്കുന്നുണ്ട്.
വ്യാജവാർത്ത നൽകിയ ആ ഓൺലൈൻ പോർട്ടലിന് എതിരെ ഞങ്ങൾ നിയമപരമായി നീങ്ങുവാൻ ഒരുങ്ങുകയാണ്. സമൂഹത്തിന് ആപത്കരമാകുന്നതും വെറുപ്പ് പടർത്തുന്നതുമായ ഇത്തരം വ്യാജവാർത്തകൾ ദയവായി ഷെയർ ചെയ്യരുതെന്ന് പ്രിയ പ്രേക്ഷകരോട് അപേക്ഷിക്കുന്നു.
കുറ്റവാളികൾക്ക് എതിരായ നിയമനടപടികൾ മുന്നേറുകയാണ്. ഈ കേസിന് നീതിപരമായ ഒരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ അംഗീകരിക്കപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നു.

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, കാട് പൂക്കുന്ന നേരം തുടങ്ങിയ പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയുടെ സംവിധാനം കുഞ്ഞിരാമായണം, ഗോദ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബേസിൽ ജോസഫും നായകനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയ യുവതാരം ടോവിനോ തോമസുമാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago