Categories: CelebritiesMalayalam

പഴയകാല സൂപ്പർ സ്റ്റാർ ചിത്രങ്ങൾ പിഴവുകൾ നിറഞ്ഞതായിരുന്നോ ? അതിൽ തന്നെ ദാരിദ്ര്യം പിടിച്ച പൊലീസുകാർ വരെ ഉണ്ടായിരുന്നു

ഈ കാല ഘട്ടത്തിൽ പുറത്തിറങ്ങുന്ന ഓരോ സിനിമകളും വിലയിരുത്തി വളരെ സൂക്ഷ്മായി തന്നെ പരിശോധിക്കുന്ന കാലമാണ്. അതിലെ തന്നെ  ഓരോ സീനും ഓരോ ഷോട്ടും വിലയിരുത്തി പ്രതികരിക്കുന്ന നിരവധി വ്യക്തികളും  സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സജീവമാണ്.ഇതിലെ പ്രധാന കാര്യയമെന്തെന്നാൽ സിനിമയുടെ സംവിധായകൻ പോലും ശ്രദ്ധിക്കാതെ വിട്ടു പോയ  വളരെ ചില ചെറിയ  കാര്യങ്ങൾ പോലും ചില വ്യക്തികൾ കുത്തിപ്പൊക്കി കൊണ്ടു വരുമ്പോഴാണ് നമ്മൾ അറിയുന്നത് എത്ര മാത്രം ശ്രദ്ധയോടെയാണ് ഇവർ സിനിമകൾ വീക്ഷിക്കുന്നതെന്നും അതെ കാരണത്താൽ  തന്നെ അത്ഭുതപ്പെട്ട് പോകുന്നതും.

നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലെ  തക്കതായ  പിഴവുകൾ, അപ്പോൾ ശ്രദ്ധിക്കാതെ ചില  പോയ കാര്യങ്ങൾ എന്നിങ്ങനെ വിവിധ തലക്കെട്ടോടോ രസകരവും എന്നാൽ ചിലപ്പോൾ ഗൗരവകരവുമായ പല വീഡിയോകളും ചിത്രങ്ങളും പുറത്തിറങ്ങാറുമുണ്ട്. ഇപ്പോൾ വൈറലാകുന്നത് എന്തെന്നാൽ .മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽപ്പെടുത്താവുന്ന രണ്ട് ചിത്രങ്ങളിലെ പിഴവുകൾ ആരോ കുത്തിപ്പൊക്കി കൊണ്ടു വന്നിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ചിരി പടര്‍ത്തി വൈറലാകുന്ന രണ്ടു  ചിത്രങ്ങളാണ്  മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ‘ആഗസ്റ്റ് ഒന്നും ‘, മോഹൻലാലിന്‍റെ ‘ഇരുപതാം നൂറ്റാണ്ടും. ചിത്രങ്ങളിലെ ചെറിയ പിഴവുകളാണ്  ഈ രണ്ട് ചിത്രങ്ങളിലും ട്രോളിന് ഇര ‘പൊലീസുകാരാണ്’ എന്നതാണ് രസകരമായ സംഗതി. ചിത്രത്തിൽ പൊലീസുകാരായെത്തുന്ന ജൂനിയർ ആർടിസ്റ്റുകളുടെ വേഷമാണ് ചിരിക്ക് വഴിയൊരുക്കിയിരിക്കുന്നത്.

മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ടിന്റെ  എന്ന  അവസാന  രംഗത്ത് ജനാർദ്ദനൻ എയർപോർട്ടിലേക്ക് വരുമ്പോൾ ഇരുവശവും പൊലീസുകാര്‍ നിൽക്കുന്നത് കാണാം. ഇതിലൊരാൾ ധരിച്ചിരിക്കുന്നത് സ്ലിപ്പറാണ്. ‘എന്നാലും ഇത്രയും ദാരിദ്ര്യം പിടിച്ച പോലീസ് കാണുമോ’ എന്ന് ചോദിച്ചു കൊണ്ടാണ് പലരും ചിത്രം പങ്കുവയ്ക്കുന്നത്.അതേസമയം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ മിന്നി മായുന്ന  സീനുകളിൽ നിന്നും ഈ പിഴവ് കണ്ടെത്തിയവര്‍ വലിയ  മിടുക്കൻമാർ തന്നെയെന്ന് സമ്മതിക്കേണ്ടതായി വരും കുറെ ഏറെ വർഷങ്ങൾക്ക് മുമ്പുള്ള ഈ സിനിമകൾ വരെ സസൂക്ഷ്മം നിരീക്ഷിച്ച് ഇത്തരം കണ്ടെത്തലുകളുമായെത്തുന്നവരെ സോഷ്യൽ മീഡിയ കയ്യടിച്ച് തന്നെയാണ് സ്വീകരിക്കുന്നത്. കാലങ്ങൾ പിന്നിട്ടിട്ടും ആ ചിത്രങ്ങൾ ആളുകൾ ശ്രദ്ധയോടെ കണ്ട് ഇത്തരം നിരൂപണങ്ങളുമായെത്തുന്നത് ആ ചിത്രത്തിന്‍റെ വിജയം തന്നെയാണെന്നും ചിലർ വളരെശക്തമായി തന്നെപ്രതികരിക്കുന്നു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago