അറുപത്തിയേഴാമത് ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ അച്ഛനും മകനും ലഭിച്ച പുരസ്കാരം കൊണ്ട് നടിയും പ്രിയദർശന്റെ മകളുമായ കല്യാണി പ്രിയദർശൻ അഭിമാനം കൊള്ളുകയാണ്.അച്ഛനെയും സഹോദരനെയും അവാര്‍ഡ് നേട്ടത്തിൽ വളരെ സന്തോഷത്തോടെ അഭിനന്ദിച്ചു കൊണ്ടാണ് നടി കല്യാണിയുടെ കുറിപ്പ്.നിങ്ങള്‍ രണ്ടുപേരെ കുറിച്ച് ഏറെ അഭിമാനിക്കുന്നു. മരക്കാര്‍ എനിക്ക് ഒരു കുടുംബം പോലെയായിരുന്നു. ഇതാദ്യമായാണ് ഞങ്ങൾ മൂന്നുപേരും ഒരു സിനിമയിൽ ഒരുമിച്ചത്, ആ ചിത്രം തന്നെ ഇത്തരത്തിൽ അംഗീകരിക്കപ്പെടുമ്പോള്‍ ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ വിവരിക്കാൻ എനിക്ക് വാക്കുകളില്ല.’–കല്യാണി പറയുന്നു.
പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മൂന്നു അവാർഡുകളാണ് നേടിയത്. മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരവും മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരവും കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരവുമാണ് ചിത്രത്തെ തേടിയെത്തിയത്. വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്.പ്രിയദര്‍ശന്റെ മകൻ സിദ്ധാർഥ് പ്രിയദര്ശൻ ആണ്. അതെ പോലെ തന്നെ ഈ ചിത്രത്തിലൂടെ സംസ്ഥാനപുരസ്കാരവും സിദ്ധാർഥിനെ തേടിയെത്തിയിരുന്നു.
SO proud of my two main men! Apart from everyone else who is like family to me who are a part of #Marakkar. It’s the first time 3 of us came together for a film and it means the world to see it being recognized in this way. Words can’t describe what this project meant to me ♥️😭 pic.twitter.com/bWS1RnHqUn
— Kalyani Priyadarshan (@kalyanipriyan) March 22, 2021
കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് സുജിത് സുധാകരനും സായിയുമാണ്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രവുമാണ്. മഞ്ജു വാര്യര്‍, അര്ജുന്, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങളാണ് മരക്കാറിലുള്ളത്. സിനിമ നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും എന്നിവർ ചേർന്നാണ്