നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ അർത്ഥവത്തായ സ്ഥാനം നേടിയ താരമാണ് രാജ് വെഞ്ഞാറമൂട്.അതെ പോലെ താരത്തിന് സീരിയസ് റോളുകളും നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യാൻ സാധിച്ചു.അഭിനയ മേഖലയുമായി ബന്ധപ്പെട്ട് താരത്തിന്റെ ചെറുപ്പകാലത്തെ ഒരു അനുഭവം തുറന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോൾ വകയിലൊരു അമ്മൂമ്മ മരിച്ച് ബന്ധുക്കളുടെയെല്ലാം കൂടെ കുറച്ചു ദിവസം ആ വീട്ടില്‍ താമസ്സികേണ്ടി വന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് സുരാജ് പറയുന്നത്.
‘രണ്ടു മൂന്നു നാള് കഴിഞ്ഞപ്പോള്‍ വിഷമമെല്ലാം നീങ്ങി. സന്ധ്യകഴിയുന്നതോടെ ഉമ്മറത്ത് വലിയൊരു സദസ്സ് രൂപപ്പെടും. ബന്ധുക്കള്‍ക്കു മുന്നില്‍ ഞാനവതരിപ്പിക്കുന്ന കലാപരിപാടിയാണ് കൂട്ടത്തില്‍ പ്രധാനം. വല്യമ്മാവനെയും ചിറ്റപ്പനെയുമെല്ലാം അനുകരിച്ച് കൈയടിനേടും. ഇവനൊരു ഭാവിയുണ്ട്. സ്റ്റേജില്‍ തിളങ്ങും മോനേ എന്നെല്ലാമുള്ള ബന്ധുക്കളുടെ അഭിനന്ദനങ്ങള്‍ ഇന്നും മനസ്സിലുണ്ട്. ചടങ്ങുകള്‍ കഴിഞ്ഞ് മരണവീട്ടില്‍ നിന്ന് പിരിഞ്ഞു പോവുമ്പോൾ എല്ലാവരുടെയും വിഷമം എന്റെ തമാശ നമ്പർ കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു,’ ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തിലാണ് സുരാജ് തന്റെ ചെറുപ്പകാല വിശേഷം പറഞ്ഞത്