കുടുംബസങ്കൽപത്തിന് സ്വവർഗ വിവാഹം വിരുദ്ധമെന്നായിരുന്നു ദില്ലി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്. ഇന്ത്യൻ പാരമ്പര്യത്തിൽ കുടുംബ ജീവിതമായി പരിഗണിക്കാനാവില്ല. കുടുംബ സങ്കൽപത്തിൽ പുരുഷൻ ഭർത്താവും, സ്ത്രീ ഭാര്യയുമാണെന്നും സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതിയിലെത്തിയ ഹർജിയിലായിരുന്നു കേന്ദ്രം നിലപാടറിയിച്ചത്.
ഇപ്പോൾ ഇതാ സ്വവര്‍ഗ വിവാഹത്തെ നിയമപരമായി അംഗീകരിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ ഹർജിയെ ചോദ്യം ചെയിതിരിക്കുകയാണ് ബിഗ് ബോസ്സ് താരവും ആക്ടിവിസ്റ്റുമായ ജസ്‌ല മാടശ്ശേരി . സോഷ്യൽ മീഡിയയിലൂടെയാണ് ജസ്‌ലയുടെ അഭിപ്രായപ്രകടനം.എന്തോന്ന് സംസ്കാരം..? ജാതി മാറി കല്ല്യാണം കഴിച്ചതിന് പൊതുവഴിയില്‍ ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ച രാജ്യം എന്‍റെ ഇന്ത്യ. ജാതി മാറി പ്രണയിച്ചതിന് അപ്പന്‍ മകളെ കൊന്ന രാജ്യം എന്‍റെ ഇന്ത്യ എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
അമ്മ മക്കളെയും മക്കള്‍ ആ മാതാപിതാക്കളെയും തല്ലിക്കൊല്ലുന്ന രാജ്യം എന്‍റെ ഇന്ത്യ. 2 വയസ്സ് കാരിമുതല്‍ 90 വയസ്സുകാരി അമ്മമ്മ വരെ ക്രൂരമായ ലൈംഗീക വൈകൃതത്താല്‍ പിച്ചിചീന്തപ്പെടുന്ന രാജ്യം എന്‍റെ ഇന്ത്യ. അന്ധ വിശ്വാസങ്ങളുടെ പേരില്‍ മക്കളെ കൊല്ലുന്ന അച്ഛനമ്മമാരുടെ രാജ്യം എന്‍റെ ഇന്ത്യ.ഭാരതീയ സംസ്കാരം…നീണാള്‍ വാഴട്ടെ…സ്വവര്‍ഗ്ഗരതിക്കാരും മനുഷ്യരാണ്..എന്നെയും നിങ്ങളെയും പോലെ..ജീവിക്കാനുള്ള പൗരാവകാശം റദ്ദ് ചെയ്യപ്പെടുന്നിടത്ത് ശബ്ദങ്ങളുയരട്ടെ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…