നാലാമത്തെ വയസ്സ് മുതൽ സീരിയൽ അഭിനയലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനുശ്രീ. താരം പിന്നീട് മുൻനിര സീരിയൽ നടിമാരിൽ നിരയിലേക്ക് എത്തിചേരുകയായിരുന്നു.അതെ പോലെ താരം 50ത്തോളം സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.ഓമന തിങ്കൾ പക്ഷി എന്ന സീരിയലിലൂടെ ആയിരുന്നു താരം അരങ്ങേറിയത്.
സീരിയൽ മേഖലയിൽ 2005 വർഷം മുതൽ വളരെ സജീവമാണ് താരം. നിലവിൽ ഇപ്പോൾ സി കേരളയിലെ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അനുശ്രീ. ബാലതാരമായിട്ടാണ് അഭിനയജീവിതം ആരംഭിച്ചതെങ്കിലും ഇപ്പോൾ നിലവിൽ നായികവേഷങ്ങൾ ആണ് താരം കൂടുതൽ ചെയ്യുന്നത്. അനുശ്രീ സീരിയൽ ലോകത്ത് അറിയപ്പെടുന്നത് പ്രകൃതി എന്ന പേരിലാണ്ഇപ്പോൾ പുറത്തുവരുന്ന വാർത്ത എന്തെന്നാൽ താരം വിവാഹിതയായായെന്നാണ്. അതെ പോലെ വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വളരെയധികം തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. അനുശ്രീയുടെത് പ്രണയവിവാഹമായിരുന്നു .
വിവാഹം നടന്നത് ഇന്നലെ രാവിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഈ വിവാഹം നടത്തിയത്. ക്യാമറ അസിസ്റ്റൻറ് ആയി പ്രവർത്തിക്കുന്ന വിഷ്ണു ആണ് വരൻ. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചായിരുന്നു ഇവർ ആദ്യമായി പരിചയപ്പെടുന്നത്. ഇവരുടെ ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇപ്പോൾ നിരവധി ആളുകളാണ് ഇവർക്ക് വിവാഹ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കാരണമാണ് വിവാഹം രഹസ്യമാക്കിനടത്തിയെന്നാണ് റിപ്പോർട്ടുകൾ.