മികച്ച സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് കൃഷ്ണപ്രഭ .പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ മോളികുട്ടി എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടി.അതെ പോലെ തന്നെ ‘ദൃശ്യം 2’വില്‍ കൈയ്യടി നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് നടി കൃഷ്ണപ്രഭ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം.
ഇപ്പോളിതാ സിനിമയില്‍ തനിക്കുണ്ടായ ചില ദയനീയമായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ.മിക്കപ്പോഴും സിനിമകളുടെ കഥകള്‍ കേട്ടാലും ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ താരത്തിൻെറ കഥാപാത്രം മറ്റാരെങ്കിലും ചെയ്യുന്ന അനുഭവം മിക്കപ്പോളും ഉണ്ടായിട്ടുണ്ടെന്നാണ് കൃഷ്ണപ്രഭ പറയുന്നത്.ദൃശ്യം 2വില്‍ താന്‍ ഉണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നെങ്കിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് ഡേറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് എന്നാണ് കൃഷ്ണപ്രഭ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മേരി എന്ന കഥാപാത്രം തനിക്ക് ലോട്ടറിയായിരുന്നു.
രണ്ടേ രണ്ട് സീനിൽ മാത്രമേ താന്‍ ഉള്ളൂവെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നുവെങ്കിലും കഥാപാത്രത്തിന്റെ വലിപ്പത്തെ കുറിച്ച് താന്‍ ചിന്തിച്ചില്ലെന്നും കൃഷ്ണപ്രഭ പറയുന്നു. അജിത്ത് കൂത്താട്ടുകുളം അവതരിപ്പിച്ച ജോസ് എന്ന കഥാപാത്രത്തിന്റെ ഭാര്യ മേരി എന്ന കഥാപാത്രമായാണ് കൃഷ്ണപ്രഭ ചിത്രത്തില്‍ വേഷമിട്ടത്.ചെറിയ വേഷമാണെങ്കിലും കഥാപാത്രത്തെ ചെയ്തു ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല. ഒരുപാട് ഇമോഷണലുകളിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് മേരി എന്നും കൃഷ്ണപ്രഭ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…