‘എന്റെ ഫ്രണ്ട് സ്റ്റാൻലിയെ കണ്ടോ?’ മറഞ്ഞിരിക്കുന്നതാര്; സ്റ്റാന്‍ലിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

സ്റ്റാൻലിയെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ‘സ്റ്റാൻലി എവിടെ’?, ‘എന്റെ ഫ്രണ്ട് സ്റ്റാൻലി എവിടെ?’, ‘എന്റെ ഫ്രണ്ട് സ്റ്റാൻലിയെ ആരെങ്കിലും കണ്ടോ?’ എന്നിങ്ങനെ പോകുന്നു പോസ്റ്ററുകളിലെ ചോദ്യങ്ങൾ. വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ സ്റ്റാൻലി എന്ന പേര് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ പേര് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നാൽ, ആരാണ് സ്റ്റാന്‍ലി എന്ന കാര്യത്തില്‍ ആർക്കും വ്യക്തതയില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ പൃഥ്വിരാജോ ദുല്‍ഖര്‍ സല്‍മാനോ ആരുമാകാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആരാണ് സ്റ്റാന്‍ലിയെന്ന് കണ്ടെത്താനുള്ള വ്യാപക തിരച്ചിലിലാണ് സോഷ്യല്‍ മീഡിയ.

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന മൂന്ന് പോസ്റ്ററുകളാണ് സിനിമാ പ്രേമികളെ ആകാംക്ഷയിലാക്കിയിരിക്കുന്നത്. ‘സ്റ്റാന്‍ലി എവിടെ, എന്റെ സുഹൃത്ത് സ്റ്റാന്‍ലി എവിടെ, ആരെങ്കിലും എന്റെ സുഹൃത്ത് സ്റ്റാന്‍ലിയെ കണ്ടോ’ എന്നിങ്ങനെ എഴുതിയിട്ടുള്ള മൂന്ന് പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നത്. കൗതുകമുണര്‍ത്തുന്നവയാണ് മൂന്ന് പോസ്റ്ററുകളും. ‘ഇക്ക’ ആരാധകര്‍ പറയുന്നത് മമ്മൂട്ടിയാണ് സ്റ്റാന്‍ലിയെന്നാണ്. അതേസമയം, മോഹന്‍ലാലാണ് സ്റ്റാന്‍ലിയെന്ന് ‘ലാലേട്ടന്‍’ ആരാധകരും ‘കുഞ്ഞിക്ക’യാണ് സ്റ്റാന്‍ലിയെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സും പറയുന്നു. പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടെങ്കിലും ആരാണ് സ്റ്റാന്‍ലിയെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.

മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ദൃശ്യം 3, എമ്പുരാന്‍ എന്നീ ചിത്രങ്ങളുടെ പ്രഖ്യാപനമാകാമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ച. ഇതിന് പുറമേയാണ് വൈറലായിരിക്കുന്ന പോസ്റ്ററിലെ സ്റ്റാന്‍ലി മോഹന്‍ലാല്‍ ആണെന്ന രീതിയില്‍ പ്രചാരണം നടക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ചിങ്ങം ഒന്നിനുണ്ടാകുമെന്നാണ് അറിയുന്നത്. സ്റ്റാന്‍ലി ആരാണെന്നും സ്റ്റാന്‍ലിക്ക് പിന്നില്‍ ആരാണെന്നും അറിയാന്‍ കാത്തിരിക്കണം.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 months ago