നിരവധി കുടുംബ പ്രേക്ഷകരാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിനുള്ളത്. ഇത്തവണ പങ്കെടുക്കുന്നവരില്‍ അധികവും വ്യത്യസ്തത പുലര്‍ത്തുന്ന മത്സരാര്‍ത്ഥികളാണ്. തന്റെ സെക്ഷ്വാലിറ്റി തുറന്നു പറഞ്ഞതുള്‍പ്പെടെ ഷോയില്‍ തുടക്കം മുതല്‍ ശ്രദ്ധേയനാണ് മജീഷ്യനായ അശ്വിന്‍. വിക്കെന്‍ഡ് എപ്പിസോഡ് സംപ്രേഷണം ചെയ്യാനിരിക്കെ വെള്ളിയാഴ്ച വലിയൊരു വഴക്കുണ്ടായിരുന്നു. ‘അപ്പോള്‍ കണ്ടവനെ അപ്പായെന്ന് വിളിക്കുന്നു’ എന്ന ഡോ. റോബിന്റെ പ്രയോഗമാണ് വഴക്കിന് കാരണമായത്. ഇതില്‍ ഏറ്റവും അധികം ക്ഷോഭിച്ചത് അശ്വനിനായിരുന്നു. അതിന് പിന്നില്‍ ഒരു കാരണമുണ്ട്.
പല തന്തയ്ക്ക് പിറന്നവന്‍ എന്ന പ്രയോഗം മോശമാണെന്ന് പറഞ്ഞായിരുന്നു അശ്വിന്‍ റോബിനോട് കയര്‍ത്തത്. ‘എടാ… ഡോക്ടറെ നീ പറഞ്ഞത് തെറ്റാണ്. അങ്ങനെ പറയരുത്. സഹിക്കില്ല’ എന്ന് അശ്വിന്‍ പറഞ്ഞു. ആ പ്രയോഗം തന്നെ വേദനിപ്പിക്കാനുള്ള കാരണം അശ്വിന്‍ പറയുന്നുണ്ട്. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിക്കാലമാണ് അശ്വിനെ ആ പ്രയോഗം വേദനിപ്പിക്കാന്‍ കാരണമായത്.
സ്‌കൂള്‍ പിടിഎ മീറ്റിങിന് എല്ലാവരുടേയും അച്ഛനും അമ്മയും വരുമ്പോള്‍ തന്റെ മാത്രം ആരും വരാതിരിക്കുമ്പോള്‍ പലരും ഈ പ്രയോഗം പറഞ്ഞിട്ടുണ്ടെന്നാണ് അശ്വിന്‍ പറയുന്നത്. വീണ്ടും വര്‍ഷങ്ങള്‍ക്കിപ്പുറം ആ വാക്ക് കേട്ടപ്പോള്‍ അശ്വിന്റെ നിയന്ത്രണം വിട്ടുപോവുകയായിരുന്നു. റോണ്‍സണും ജാസ്മിനും അശ്വിനെ തടഞ്ഞതോടെയാണ് വലിയൊരു വഴക്കിന് ഫുള്‍സ്റ്റോപ്പ് വീണത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…