തന്റെ പേരിനൊപ്പം മമ്മൂട്ടി എന്നു ചേര്‍ക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘അച്ഛന്റെ പേരല്ല എനിക്ക് സെക്കന്റ് നെയിമായി ലഭിച്ചത്. സല്‍മാന്‍ എന്നാണ് എന്റെ ലാസ്റ്റ് നെയിം. എന്റെ കുടുംബത്തില്‍ ആര്‍ക്കും സല്‍മാന്‍ എന്നൊരു ലാസ്റ്റ് നെയിം ഇല്ല’. ദുല്‍ഖര്‍ പറഞ്ഞു.
സ്‌കൂളില്‍ എന്നെ ആളുകള്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്. പക്ഷേ കേരളത്തിലെ ഏതെങ്കിലും സ്‌കൂളിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ അത് ഉറപ്പായും സംഭവിക്കുമായിരുന്നു. എന്റെ പേര് വെറുതെ ആരെങ്കിലും വായിക്കുമ്ബോഴോ പറയുമ്ബോഴോ പോലും മമ്മൂട്ടിയുമായി ബന്ധപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
എന്നെക്കുറിച്ചോ എന്റെ അഭിനയത്തെക്കുറിച്ചോ ഏതെങ്കിലും അഭിമുഖത്തില്‍ ചോദിച്ചാല്‍, ‘മറ്റ് നടന്മാരെക്കുറിച്ച് ഞാന്‍ സംസാരിക്കില്ലെന്നോ മറ്റോ ആയിരിക്കും അദ്ദേഹത്തിന്റെ മറുപടി. എന്റെ സിനിമയുടെ പ്രമോഷന് വേണ്ടി ഒരിക്കല്‍പ്പോലും അച്ഛന്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ ഞങ്ങള്‍ രണ്ട് വ്യത്യസ്തരായ നടന്മാര്‍ ആണെന്നാണ് അദ്ദേഹം പറയുക.’ ദുല്‍ഖര്‍ പറഞ്ഞു.
വാപ്പച്ചിയുടെ ചിത്രങ്ങളും കഥാപാത്രങ്ങളുമാണ് സിനിമയില്‍ വന്നപ്പോള്‍ എനിക്ക് പ്രചോദനമായത്. അദ്ദേഹത്തെ സ്‌ക്രീനില്‍ അതേപടി അനുകരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എനിക്ക് ഒരു വേറിട്ട വ്യക്തിത്വം ബിഗ് സ്‌ക്രീനില്‍ ഉണ്ടാക്കേണ്ടത് അനിവാര്യമായിരുന്നു. ഞാനൊരു സിനിമ തെരഞ്ഞെടുത്താല്‍ അതിനെക്കുറിച്ച് ഉപദേശിക്കാനോ അഭിപ്രായം പറയാനോ അദ്ദേഹം വരാറില്ല. അതെല്ലാം എന്റെ തീരുമാനമാണ്. ദുല്‍ഖര്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…