ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വേട്ടാവളിയൻ എന്ന് വിളിച്ചിരിക്കുകയാണ് ചില ദേശീയമാധ്യമങ്ങൾ. ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസുമാണ് ഗോഡ് ഫാദർ റിവ്യൂവിൽ സൽമാനെ വേട്ടാവളിയൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇങ്ങനെയൊരു പണി വന്ന വഴി മലയാളത്തിൽ നിന്ന് ആണെന്നതാണ് സത്യം. സിനിമ റിവ്യൂ അവതരിപ്പിക്കുന്ന അശ്വന്ത് കൊക്ക് എന്ന യുട്യൂബർ ആണ് ആദ്യമായി ഗോഡ് ഫാദർ സിനിമയിലെ സൽമാൻ ഖാന്റെ കഥാപാത്രത്തെ വേട്ടാവളിയൻ എന്ന് വിശേഷിപ്പിച്ചത്. മലയാളത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. ലൂസിഫർ സിനിമയുടെ തെലുങ്ക് റീമേക്ക് ആണ് ഗോഡ് ഫാദർ എന്ന സിനിമ. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ തെലുങ്കിൽ ചിരഞ്ജീവി ആയിരുന്നു അവതരിപ്പിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ സൽമാൻ ഖാൻ ആയിരുന്നു അവതരിപ്പിച്ചത്.
സിനിമയിൽ മാസൂം ഭായ് എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ അവതരിപ്പിച്ചത്. ചിത്രത്തിന് തെലുങ്കിൽ നിന്ന് പോലും ശരാശരി റിവ്യൂ ആയിരുന്നു ലഭിച്ചത്. മലയാളത്തിൽ സിനിമ റിവ്യൂ ചെയ്യുന്നവർ എല്ലാവരും വളരെ മോശം റിവ്യൂ ആയിരുന്നു ചിത്രത്തിന് നൽകിയത്. ഇപ്പോൾ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ചില ദേശീയ മാധ്യമങ്ങളിൽ വന്ന റിവ്യൂ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് എന്നിവർ നൽകിയ റിവ്യൂവിൽ സൽമാൻ ഖാന്റെ കഥാപാത്രത്തെ വേട്ടാവളിയൻ മാസൂം ഭായി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ അബദ്ധം വന്ന വഴി അന്വേഷിച്ചു പോയാൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമ നിരൂപകരിൽ ഒരാളായ അശ്വന്ത് കൊക്ക് എന്ന വ്യക്തിയിലേക്കാണ് എത്തി നിൽക്കുക. ഗോഡ് ഫാദർ എന്ന സിനിമയുടെ റിവ്യൂ ചെയ്ത സമയത്ത് സൽമാൻ ഖാനെ അശ്വന്ത് വേട്ടാവളിയൻ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതു കേട്ട ചില മലയാളികൾ ഉടനെ തന്നെ ഗോഡ് ഫാദർ സിനിമയുടെ വിക്കിപീഡിയ പേജിൽ പോയി സൽമാൻ ഖാൻ്റെ കഥാപാത്രത്തിന്റെ പേര് വേട്ടാവളിയൻ മാസൂം ഭായി എന്നാക്കി മാറ്റി. സിനിമയുടെ റിവ്യൂ എഴുതാൻ കഥാപാത്രങ്ങളുടെ പേര് വിക്കിപീഡിയയിൽ അന്വേഷിച്ചെത്തിയവർ കണ്ടത് വേട്ടാവളിയൻ മാസൂം ഭായി എന്ന പേരായിരുന്നു. ഏതായാലും ഫാക്ട് ചെക്ക് പോലും ചെയ്യാതെ ദേശീയ മാധ്യമങ്ങളിൽ വന്ന റിവ്യൂ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…