ഈ മാസം തന്നെ അറുപതിഏഴാമത്തെ ഇന്ത്യൻ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഈ കഴിഞ്ഞ ജനുവരി മാസത്തിലാണ് വന്നത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവസാന റൗണ്ടിൽ എത്തിയ ചിത്രങ്ങൾ പ്രധാന ജൂറി കണ്ടു വിലയിരുത്താനുള്ള ഒരുക്കത്തിലാണ്.അതിൽ തന്നെ മലയാളത്തിൽ നിന്നും 17 ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിക്കുന്നു.
ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചിരിക്കുന്നത് മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാന്നെന്നാണ് വാർത്തകളിൽ പറയുന്നത് .മരക്കാർ മത്സരിക്കുന്നത് മികച്ച നടൻ, മികച്ച ചിത്രം, മികച്ച സംവിധായകൻ, വസ്ത്രാലങ്കാരം തുടങ്ങിയ പ്രധാന വിഭാഗങ്ങളിലാണ്.സെൻട്രൽ ജൂറിക്ക് അഞ്ചു മേഖലാ ജൂറികൾ ചിത്രങ്ങൾ തിരഞ്ഞെടുത്തു അയച്ചു കഴിഞ്ഞു. ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചിരിക്കുന്നമികച്ച നടൻ തമിഴിലെ പാർഥിപന് ആണെന്നും റിപ്പോർട്ടുകൾ പറയുന്നു.പാർത്ഥിപൻ തന്നെ സംവിധാനം ചെയ്തു അഭിനയിച്ച ഒത്ത സെരൂപ്പ് എന്ന ചിത്രത്തിന് അഞ്ച് നോമിനേഷൻ ലഭിച്ചു എന്നാണ് സൂചന.
മലയാളത്തിൽ നിന്ന് അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത് കുമ്പളങ്ങി നൈറ്റ്സ്, വാസന്തി, ജെല്ലിക്കെട്ട് എന്നിവയാണ്.മലയാളത്തിൽ നിന്ന് ആകെ സമർപ്പിക്കപ്പെട്ടത് 65 ചിത്രങ്ങൾ ആണ് മൂന്ന് കേരളാ സംസ്ഥാന അവാർഡുകൾ ലഭിച്ചിക്കുന്ന ചിത്രമാണ് പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹ൦ . പുരസ്കാരം ലഭിച്ചത് ഡബ്ബിങ്, നൃത്ത സംവിധാനം, വി എഫ് എക്സ് എന്നിവയ്ക്കാണ്.ഇതിലൂടെ ഒരു പക്ഷെ മികച്ച നടനുള്ള പുരസ്കാരം മോഹൻലാലിന് ലഭിച്ചാൽ അഭിനേതാവ് നിലയിൽ ഏറ്റവും കൂടുതൽ ദേശീയ അംഗീകാരം ലഭിച്ച ഇന്ത്യൻ താരമായി മോഹൻലാൽ മാറും.
.