Categories: Celebrities

നടി മിനു ആക്രമിക്കപ്പെട്ട കേസിൽ ട്വിസ്റ്റ്, വീട്ടമ്മ പുറത്ത് വിട്ട വീഡിയോ വൈറലാകുന്നു

ആലുവയിലെ ഫ്ലാറ്റിൽ വെച്ച് തന്നെ ആക്രമിച്ചു എന്ന് ആരോപിച്ച് നടി മിനു രംഗത്ത് എത്തിയിരുന്നു, എന്നാൽ നടി തന്നെയാണ് ആക്രമിച്ചത് തന്റെ വീട്ടുകാരെ മിനു അസഭ്യം പറഞ്ഞുവെന്നു മനുവിന്റെ അന്തേവാസിയായ വീട്ടമ്മ രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തിൽ അധികാരികൾ വേണ്ട നടപടി സ്വീകരിക്കണം എന്നും ഇവർ പറയുന്നുണ്ട്. മിനു തന്നെ ഭിത്തിയിൽ ചേർത്ത് നിർത്തി തന്റെ തല ഭിത്തിയിൽ ഇടിക്കുകയായിരുന്നു എന്ന് വീട്ടമ്മ പറയുന്നു. അതിന്റെ ദൃഷ്യങ്ങളും സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നുണ്ട്.ഫ്ളാറ്റിലെ പാർക്കിങ് ഏരിയയിൽ ബിൽഡർ ഓഫീസ് മുറി സ്ഥാപിച്ചതാണ് കയ്യാങ്കളിയിൽ എത്തിയത്.

സംഭവത്തിൽ നടിക്കും ബിൽഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മിനുവിന്റെ പരാതിയിൽ ബിൽഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരിയാണ് കേസെടുത്തത്, എന്നാൽ വീട്ടമ്മയുടെ പരാതിയിൽ മിനുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഫ്ളാറ്റിറ്റിന്റെ പാർക്കിംഗ് അറിയിപ്പോൾ അനധികൃതമായി ബിൽഡർ ഓഫീസ് മുറി ചോദ്യം ചെയ്തതിനു തന്നെ ബിൽഡർ ജീവനക്കാരി സുമിത മാത്യുവും സഹായിയും ചേർന്ന് ആക്രമിച്ചു എന്നായിരുന്നു മനുവിന്റെ പരാതി. പരാതിക്കൊപ്പമുള്ള  സി.സി ടി വി ദൃശ്യത്തിൽ പുരുഷന്റെ അടിയേറ്റ് നിലത്തു വീഴുന്നതായും കാണാൻ സാധിക്കും.

എന്നാൽ സംഭവം നടന്ന് രണ്ടുദിവസത്തിനു ശേഷം സുമിത മാത്യു പോലിസിന് ഒരു വീഡിയോ കൈമാറിയിരുന്നു. ഇതിൽ സുമിത മാത്യുവിനെ നടി പിന്തുടർന്ന് അക്രമിക്കുന്നുണ്ട്. കോടതി ഉത്തരവ്  ലംഖിച്ച് ഓഫീസിനു അകത്തുകയറിയതിനാൽ ഈ സമയം പോലീസും ഉണ്ടായിരുന്നില്ല. വനിതാ പോലീസ്  ഇല്ലാത്തതിനാൽ ഇവരെ പിടിച്ച് മാറ്റാൻ  സാധിച്ചില്ല. ഓഫീസ് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചതാണെന്നും പഞ്ചായത്ത് നിന്നും നമ്പർ ലഭിച്ചതാണെന്നും ഫ്ലാറ്റ് ജീവനക്കാർ പറയുന്നു, ഫ്ലാറ്റിൽ ഷൂട്ടിംഗ് സമ്മതിക്കില്ല എന്ന് പറഞ്ഞതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും കാരണം എന്നും ഫ്ലാറ്റ് ജീവനക്കാർ പറയുന്നു.ഇരുകൂട്ടരെയും വേഗം അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശ്ശേരി സി.ഐ.പി.എം ബൈജു അറിയിച്ചു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago