നാലു നായികമാര്‍ !!! റൊമാന്‍സ് നിറച്ച് വേള്‍ഡ് ഫെയ്മസ് ലൗവര്‍ ; ട്രെയിലര്‍

തെന്നിന്ത്യയുടെ ഹരം വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം വേള്‍ഡ് ഫെയ്മസ് ലൗവര്‍ പുതിയ ട്രെയിലര്‍ പുറത്തിറക്കി. ചിത്രം ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. താരത്തിന്റെ ഗെറ്റപ്പും ഇതിന് മുന്‍പ് വാര്‍ത്തകളില്‍ ശ്രദ്ദനേടിയിരുന്നു. ചിത്രത്തില്‍ നാലു നായികമാരാണ് അണിനിരക്കുന്നത്. തെന്നിന്ത്യയുടെ പ്രിയങ്കരികളായ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ വിജയ് യുടെ നായികമാര്‍.

ക്രാന്തി മാധവാണ് വേള്‍ഡ് ഫേമസ് ലവര്‍ തിരക്കഥയെഴുതി ചിത്ര സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട മ്യൂസുക് ഡയറക്ടര്‍ ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗീതാ ഗോവിന്ദത്തിന് ശേഷം വിജയ് ചിത്രത്തിന് വേണ്ടി ഗോപി സുന്ദര്‍ ഇത്തവണയും സംഗീതം കൊണ്ട് ആരാധകരെ അമ്പരിപ്പിക്കുകയാണ്.

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രാണ് വിജയ് യ്ക്ക് ഇത്രയേറെ ഹൈപ്പ് ഇന്ത്യന്‍ സിനിമയില്‍ നേടികൊടുത്തത്. ചിത്രം തമിഴിലും ഹിന്ദിയിലും പുറത്തിറക്കിയിരുന്നു. ഹിന്ദിയില്‍ ഷാഹിദ് കപൂറാണ് വേഷമിട്ടത്.തമിഴില്‍ വിക്രത്തിന്റെ മകന്‍ ധ്രുവും എത്തിയിരുന്നു. വിജയ് ദേവരകൊണ്ടയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ഡിയര്‍ കോമ്രേഡ് മികച്ച വിജയം നേടിയിരുന്നു. ചിത്രം മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago