പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രമായ ആർ ആർ ആർ മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. വൻ വരവേൽപ് ലഭിച്ച ചിത്രം മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ഗ്രോസ്. ഇന്ത്യൻ സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരൻ ആദർശ് ആണ് ട്വിറ്ററിലൂടെ കണക്ക് പുറത്തു വിട്ടത്. ആന്ധ്രാപ്രദേശ് – 75 കോടി, നിസാം – 27.5 കോടി, കർണാടക – 14.5 കോടി, തമിഴ് നാട് – 10 കോടി, കേരള – 4 കോടി, ഉത്തരേന്ത്യ – 25 കോടി എന്നിങ്ങനെ ഇന്ത്യയിൽ നിന്ന് മാത്രം 156 കോടി രൂപയാണ് നേടിയത്. യു എസ് എയിൽ 42 കോടിയും യുഎസ് അല്ലാത്ത ഓവർസീസിൽ നിന്ന് 25 കോടിയും ചിത്രം ആദ്യദിവസം സ്വന്തമാക്കി. ആഗോളതലത്തിൽ 223 കോടി രൂപയാണ് റിലീസ് ദിവസം തന്നെ ആർ ആർ നേടിയത്. ബാഹുബലിയുടെ റെക്കോഡിനെയും മറികടന്നാണ് ആർ ആർ ആർ പുതിയ റെക്കോഡ് സ്വന്തമാക്കിയത്.
ബാഹുബലിക്ക് ശേഷം രാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിലാണ് തിയറ്ററുകളിലേക്ക് എത്തിയത്. കോവിഡ് സാഹചര്യത്തെ തുടർന്ന് പല തവണയായി ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചതിനു ശേഷമാണ് മാർച്ച് 25ന് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ മാത്രം 500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആഗോളതലത്തിൽ 1000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പേ മിക്ക തിയറ്ററുകളിലും ബുക്കിംഗ് ഹൗസ്ഫുൾ ആയി കഴിഞ്ഞിരുന്നു. ഡൽഹി എൻ സി ആറിൽ 2100 രൂപയ്ക്കാണ് ഒരു ടിക്കറ്റ് വിറ്റത്. ബുക്ക് മൈ ഷോ ആപ്പിലാണ് ഡൽഹി എൻ സി ആറിലെ ടിക്കറ്റിന് 2100 രൂപയാണെന്ന് കണ്ടെത്തിയത്. ത്രീഡി പ്ലാറ്റിനം സുപ്പീരിയർ ടിക്കറ്റിനാണ് ഒരു സീറ്റിന് 2100 രൂപ. അതേസമയം, ത്രീഡി പ്ലാറ്റിനം ടിക്കറ്റിന് 1900 രൂപയാണ് വില. ത്രീഡി റിക്ലൈനറിന് 1720 രൂപയും ത്രീഡി പ്രൈം, ത്രീഡി ക്ലാസിക് ടിക്കറ്റിന് 770 രൂപയുമാണ് വില.
ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രം 3000 കോടി നേടുമെന്ന് റിവ്യൂ വന്നിരുന്നു. ചിത്രത്തിന്റെ കളറിസ്റ്റ് കൂടിയായ ശിവകുമാർ ആണ് ആർ ആർ ആർ സിനിമ കണ്ട് റിവ്യൂ നൽകിയത്. ശിവകുമാർ ഫൈനൽ കോപ്പി കണ്ടതിനു ശേഷമാണ് തന്റെ നിരൂപണം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഇപ്പോൾ ആർ ആർ ആർ കണ്ടു. കളറിസ്റ്റ് എന്ന നിലയിൽ ഓരോ ഫ്രെയിമും ആയിരം തവണ കണ്ടെങ്കിലും ഒരു പ്രേക്ഷകനെന്ന നിലയിൽ അവസാന കോപ്പി കണ്ടപ്പോൾ ഞാൻ കൂടുതൽ വികാരഭരിതനായി. ഞാൻ ഉറപ്പിച്ച് പറയുന്നു ഇത് എല്ലാ റെക്കോർഡുകളും ബ്രേക്ക് ചെയ്യും. പുതിയ റെക്കോഡുകൾ സൃഷ്ടിക്കും. ഇത് 3,000 കോടിയിൽ കൂടുതൽ ബോക്സ്ഓഫീസിൽ നേടുകയും ഇന്ത്യയിലെ തന്നെ വൻ വിജയമായി മാറുകയും ചെയ്യും.’ – ശിവകുമാർ കുറിച്ചത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ആർ ആർ ആർ ചിത്രത്തിന്റെ ആദ്യദിവസത്തെ ബോക്സ് ഓഫീസ് പ്രകടനം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…