‘അമ്പരപ്പിക്കുന്ന രൂപാന്തരം, ഒറ്റ നിമിഷത്തില്‍ മമ്മൂട്ടിയുടെ ശരീരഭാഷയും പെരുമാറ്റ രീതിയും മാറുന്നു’; നന്‍പകല്‍ നേരത്ത് മയക്കം വിസ്മയിപ്പിച്ചെന്ന് എന്‍.എസ് മാധവന്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സില്‍ സ്്ട്രീമിംഗ് ആരംഭിച്ചു. ചിത്രം കണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്രകടനം നടത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ചിത്രത്തില്‍ മമ്മൂട്ടി തന്നെ വിസ്മയിപ്പിച്ച ഒരു രംഗത്തെക്കുറിച്ച് അദ്ദേഹം എടുത്ത് പറയുകയും ചെയ്തു.

ഒരൊറ്റ ക്രിഞ്ച് നിമിഷം പോലുമില്ലാതെ, ദീര്‍ഘമായ വിശദീകരണങ്ങള്‍ ഇല്ലാതെ എത്തിയ നന്‍പകല്‍ നേരത്ത് മയക്കം വിസ്മയിപ്പിച്ചുവെന്നാണ് എന്‍.എസ് മാധവന്‍ അഭിപ്രായപ്പെട്ടത്. ലിഋലിജോ ജോസ് പെല്ലിശ്ശേരിയോടും എസ് ഹരീഷിനോടും ബഹുമാനം, പ്രേക്ഷകരോട് അവര്‍ കാട്ടിയ ബഹുമാനത്തിന്. മലയാള സിനിമയെക്കുറിച്ച് (തമിഴ് സിനിമയെക്കുറിച്ചും) തനിക്ക് സന്തോഷം തോന്നുന്നു. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ തനിക്ക് രോമാഞ്ചം തോന്നിയ നിമിഷം ഇതായിരുന്നു. മലയാളിയായ ജെയിംസ് തന്റെ മുണ്ട് മാറ്റി തമിഴനായ സുന്ദരത്തിന്റെ ലുങ്കി ഉടുക്കുന്ന നിമിഷം. അമ്പരപ്പിക്കുന്ന ഒരു രൂപാന്തരമാണ് മമ്മൂട്ടി ആ നിമിഷത്തില്‍ ചെയ്തിരിക്കുന്നത്. ഒറ്റ നിമിഷത്തില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയും പെരുമാറ്റ രീതിയുമൊക്കെ മാറുന്നു. മഹാനടന് അഭിവാദ്യം!, എന്‍ എസ് മാധവന്‍ കുറിച്ചു.

ജനുവരി പത്തൊന്‍പതിനായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരിലേക്ക് എത്തിയത്. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. തേനീ ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എസ് ഹരീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്‍, സഞ്ജന ദിപു, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയലരും ചിത്രകത്തില്‍ വേഷമിട്ടു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago