ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ചിത്രമായ കെജിഎഫ് ചാപ്റ്റർ ടു തിയറ്ററുകളിൽ വൻ ഓളം സൃഷ്ടിച്ച് മുന്നേറുകയാണ്. വൻ വരവേൽപ്പാണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ആദ്യഷോ മുതൽ ചിത്രത്തിന് മികച്ച അഭിപ്രായം നേടിയ സാഹചര്യത്തിൽ തിയറ്ററുകളിൽ നല്ല തിരക്കാണ്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ആദ്യദിനം നേടിയ കളക്ഷൻ 134.5 കോടി രൂപയാണ്. കേരളത്തിലും ഓപ്പണിംഗ് ദിനത്തിലെ റെക്കോർഡ് ഇനി കെജിഎഫ് ചാപ്റ്റർ രണ്ടിന്റെ പേരിലാണ്. 7.48 കോടി രൂപയാണ് കേരളത്തിൽ നിന്ന് ആദ്യദിനം തന്നെ കെജിഎഫ് ചാപ്റ്റർ ടു സ്വന്തമാക്കിയത്. കർണാടകയിൽ നിന്ന് 30 കോടിയും ആന്ധ്ര, തെലങ്കാനയിൽ നിന്ന് 31 കോടി രൂപയുമാണ് സ്വന്തമാക്കിയത്. ഹിന്ദിയിൽ എല്ലാ കാലത്തെയും ഫസ്റ്റ് ഡേ റെക്കോർഡ് ഇനി കെജിഎഫ് ചാപ്റ്റർ ടുവിന്റെ പേരാണ്. 54 കോടി രൂപയാണ് കെജിഎഫ് ഹിന്ദിയിൽ നിന്ന് സ്വന്തമാക്കിയത്.
സിനിമയുടെ നിർമാതാക്കളാണ് സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള ആദ്യദിന ഒഫീഷ്യൽ ഗ്രോസ് പുറത്തുവിട്ടത്. കേരളത്തിൽ ഇതിനു മുമ്പ് ഏറ്റവും കൂടുതൽ ഓപ്പണിംഗ് ഡേ കളക്ഷൻ നേടിയത് മോഹൻലാൽ ചിത്രമായ ഒടിയൻ ആയിരുന്നു. ഒടിയന്റെ റെക്കോർഡ് ആണ് കെജിഎഫ് ചാപ്റ്റർ ടു സ്വന്തമാക്കിയത്. കന്നഡയ്ക്കു പുറമേ മലയാളം, തമിഴ്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശനത്തിന് എത്തിയിട്ടുണ്ട്. ഹൊംബാല ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂർ ആണ് ചിത്രം നിർമിച്ചത്. ചിത്രം സകല റെക്കോർഡുകളും തകർക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രണ്ടാം ഭാഗം കൊണ്ടും സിനിമ അവസാനിക്കുന്നില്ല എന്ന സൂചന നൽകിയാണ് കെ ജി എഫ് ചാപ്റ്റർ ടു അവസാനിക്കുന്നത്. ഇത് ഏതായാലും കെ ജി എഫ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്.
സിനിമയുടെ മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത് സിനിമയുടെ എന്‍ഡ് ക്രെഡിറ്റ് സീനിലാണ്. ഹൊംബാല ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ ടുവും ആരാധകർ ഏറ്റെടുത്തു. യാഷ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഇവരെ കൂടാതെ പ്രകാശ് രാജ്, രവീണ ടണ്ഠന്‍, ശ്രീനിഥി ഷെട്ടി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍. ആദ്യ ഭാഗം പോലെ തന്നെ കെജിഎഫ് 2 ഉം പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചു എന്നുതന്നെയാണ് തീയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ കെ ജി എഫ് ചാപ്റ്റർ ടു വിതരണത്തിന് എത്തിക്കുന്നത്. പ്രിവ്യൂ കണ്ടതിനു ശേഷം സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് ആയിരുന്നു പൃഥ്വിരാജിന്റെ റിവ്യൂ. രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അധീര എന്ന വില്ലൻ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
– Taran Adarsh (@taran_adarsh) 15 Apr 2022
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…