സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കെജിഎഫ് 2 തിയറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം. ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ഏതായാലും ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ റോക്കിഭായി കേരളത്തിൽ എത്തിയ. സിനിമയുടെ പ്രമോഷനു വേണ്ടി കൊച്ചിയിൽ എത്തിയ യഷിനെ കണ്ട് ജനം ഇളകിമറിഞ്ഞു. ചിത്രത്തിലെ കിടിലൻ ഡയലോഗുകൾ പറഞ്ഞ് ആരാധകരുമായി സംവദിച്ചാണ് യഷ് മടങ്ങിയത്. ചിത്രത്തിൽ വില്ലനായി സഞ്ജയ് ദത്ത് എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ റോക്കി മോൺസ്റ്റർ ആകുമ്പോൾ വില്ലൻ അതുക്ക് മേലെ വേണ്ടേ എന്നായിരുന്നു യഷിന്റെ മറുചോദ്യം.
റോക്കി ഭായിക്ക് ജയ് വിളിച്ചാണ് യഷിനെ കൊച്ചി വരവേറ്റത്. കെ ജി എഫ് ടുവിന്റെ പ്രത്യേക പ്രസ് മീറ്റിനു വേണ്ടി ആയിരുന്നു യഷ് കേരളത്തിൽ എത്തിയത്. പൊന്നാട അണിയിച്ച് യഷിനെ വരവേറ്റ കൊച്ചി പുഷ്പഹാരവും അണിയിച്ചു. കെ ജി എഫിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ചിത്രമായതിനാൽ വമ്പൻ ഹൈപ്പോടെയാണ് കെ ജി എഫ് ചാപ്റ്റർ ടു എത്തുന്നത്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
വൻ ജനക്കൂട്ടം ആയിരുന്നു തങ്ങളുടെ പ്രിയപ്പെട്ട റോക്കിഭായിയെ കാണാനായി എത്തിയത്. വൻ ജനാവലിയെ മറികടന്നാണ് താരത്തെ പ്രസ് മീറ്റ് വേദിയിലേക്ക് ഒടുവിൽ എത്തിച്ചത്. കന്നഡയ്ക്ക് പുറമേ ഇത്തവണ ചിത്രം ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. ഐമാക്സിൽ എത്തുന്ന ചിത്രം സാധാരണ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിനേക്കാൾ ഒരു ദിവസം മുമ്പ് റിലീസ് ചെയ്യും. ഏപ്രിൽ 13നാണ് ഐമാക്സ് റിലീസ്. അതേസമയം, കേരളത്തിൽ എത്തിയ യഷ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രശസ്തമായ ഡയലോഗുകൾ പറഞ്ഞ് ആരാധകരെ കൈയിലെടുക്കാനും മറന്നില്ല. ഭീഷ്മപർവ്വത്തിലെ ട്രെൻഡിങ്ങായ ‘ചാമ്പിക്കോ’ എന്ന ഡയലോഗും ‘നീ പോ മോനേ ദിനേശാ’ എന്ന മോഹൻലാൽ ഡയലോഗുമാണ് യഷ് ആരാധകർക്കു വേണ്ടി പറഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…