Yash starrer KGF Chapter 2 week 1 Box office collection Mark 700 crore
റെക്കോർഡുകൾ സൃഷ്ടിച്ച് കെ ജി എഫ് ചാപ്റ്റർ ടു തിയറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. യാഷ് നായകനായി എത്തിയ കെ ജി എഫ് ചാപ്റ്റർ ടു റിലീസ് ചെയ്ത് ഏഴു ദിവസങ്ങൾക്കുള്ളിൽ 700 കോടിയാണ് സ്വന്തമാക്കിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോർഡ് തകർത്താണ് കെ ജി എഫ് രണ്ടിന്റെ കുതിപ്പ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ കെ ജി എഫ് ചാപ്റ്റർ ടു ഏഴാമത് എത്തിയിരിക്കുകയാണ്. രാജമൗലിയുടെ ആർ ആർ ആർ ആണ് കെ ജി എഫിന് മുമ്പ് ബോക്സ് ഓഫീസിൽ ഈ വർഷം വൻ ചലനം സൃഷ്ടിച്ചത്. മാർച്ചിൽ തിയറ്ററുകളിൽ എത്തിയ ആർ ആർ ആർ ഇതുവരെ നേടിയത് 1091.9 കോടി രൂപയാണ്. കെ ജി എഫിന്റെ ഹിന്ദി പതിപ്പ് മാത്രം തിയറ്ററുകളിൽ നിന്ന് കഴിഞ്ഞ ഒരാഴ്ച കൊണ്ട് 250 കോടി സ്വന്തമാക്കി. സാധാരണ ഒരു കന്നഡ ചിത്രമായി പദ്ധതിയിട്ട സിനിമയാണ് ഇന്ന് ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ചെറിയ ചിത്രമായി ഒരുക്കാനിരുന്ന ചിത്രം പിന്നീടാണ് രണ്ട് ഭാഗങ്ങളാക്കാൻ തീരുമാനിച്ചത്. ചിത്രം ഈ ഒരു വിധത്തിൽ വരാനുള്ളതിന്റെ എല്ലാ ക്രെഡിറ്റും നിർമാതാവായ വിജയ് കിരഗണ്ടൂരിനും നായകൻ യഷിനുമാണെന്ന് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.
ചിത്രത്തിൽ യാഷിനു പുറമേ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‌സ്, ടി എസ് നാഗഭരണ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഏപ്രില്‍ പതിനാലിനായിരുന്നു കെജിഎഫ് ചാപ്റ്റർ 2 ലോകമെമ്പാടും തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ ഭാഗത്തെ അപേക്ഷിച്ച് വന്‍ വിജയം കൊയ്യുകയാണ് രണ്ടാം ഭാഗം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകളായാണ് ചിത്രം എത്തിയത്. ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 240 കോടിയായിരുന്നു. ചിത്രം വൈകാതെ ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിച്ചേക്കുമെന്നാണ് കരുതുന്നത്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…