കെ ജി എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടി കേരളത്തിലടക്കം ആരാധകവൃന്ദത്തെ സമ്പാദിച്ച താരമാണ് യഷ്. 2016 ൽ താരം നടി രാധിക പണ്ഡിറ്റിനെ വിവാഹം ചെയ്യുകയും 2018 ൽ കുഞ്ഞ് ജനിക്കുകയും ചെയ്തു. യഷും രാധികയും അക്ഷയത്രിതീയ ദിനത്തിൽ മകളുടെ ചിത്രം ആരാധകർക്കായി പുറത്തുവിട്ടിരുന്നു. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് പിന്നാലെ തനിക്ക് അടുത്ത കുഞ്ഞ് പിറക്കാൻ പോകുന്നു എന്ന സന്തോഷവാർത്ത അദ്ദേഹം പുറത്തുവിട്ടു.രണ്ടാമത്തെ കുഞ്ഞിന്റെ വരവിനെക്കുറിച്ച് മൂത്തമകൾ സംസാരിക്കുന്ന തരത്തിലുള്ള രസകരമായ വീഡിയോ ആണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.
എല്ലാവർക്കും ഹായ്, ഞാൻ ആര്യയാണ് (മകളുടെ പേര് ആര്യ എന്നാണ്), ഞാനിപ്പോൾ എന്താണു കേട്ടതെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. എന്റെ ഡാഡിക്ക് സ്പീഡ് കൂടുതലാണെന്ന് അവർ പറയുന്നു. പക്ഷെ, ഇത്രയും…? ഒരു മിനിറ്റ്. ഇതു വളരെ നേരത്തെയാണോ? അതോ അറിയിക്കാൻ വൈകിയതോ? എന്നാലും എനിക്കറിയാം നിങ്ങൾക്കെല്ലാം സന്തോഷമാവുമെന്ന്. എനിക്കും അതെ. ബേബി നമ്പർ ടൂവിനായി എന്റെ മാതാപിതാക്കൾ കാത്തിരിക്കുകയാണ്. നിൽക്കൂ… അതിനർത്ഥം ഞാനെന്റെ കളിപ്പാട്ടങ്ങൾ പങ്കുവെക്കണമെന്നാണോ? അതു കുഴപ്പമില്ല.- എന്ന് ആര്യ യഷ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…