കാളിദാസ് ജയറാം അഭിനയലോകത്തിലേക്ക് വന്നത് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു പ്രത്യേകത എന്തെന്നാൽ ജയറാമിന്റെ മകനായി തന്നെയാണ് ഈ ചിത്രത്തില്‍ കാളിദാസ് അഭിനയിച്ചത്.വളരെ ശ്രദ്ധേയമായ പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചത്.
ചിത്രത്തിൽ കാളിദാസിന്റെ ‘അമ്മ അയി അഭിനയിച്ചത് നടി ലക്ഷ്മി ഗോപാല സ്വാമി ആയിരുന്നു. ആശാ ലക്ഷ്മി എന്ന കഥാപാത്രമായി നടി എത്തിയ ചിത്രത്തില്‍ അച്ചു എന്ന കഥാപാത്രമായാണ് കാളിദാസ് എത്തിയത്.ഇളയരാജ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും കണ്ടുമുട്ടിയിരുന്നു. ഒരു പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇവർ കൂടിക്കാഴ്ച നടത്തിയത്.
View this post on Instagram
കാളിദാസിന്റെ കൂടെയുള്ള പുതിയ ഫോട്ടോ ലക്ഷ്മി ഗോപാലസ്വാമി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ഞങ്ങളുടെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ അതെ സ്നേഹത്തോടും വാത്സല്യത്തോടും കൂടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ ശോഭയുളള കരിയറിനായുളള പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു. ചിത്രം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചത്.