മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് സിത്താര. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്ന സിത്താര സ്റ്റൈൽമന്നൽ രജനീകാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ളയാളാണ്. മലയാളത്തിലും മികച്ച വേഷങ്ങൾ ആണ് ചെയ്തിട്ടുള്ളത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശാലീന സുന്ദരിയായ സിത്താരയുടെ ചാണക്യൻ, മഴവിൽക്കാവടി, നാടുവാഴികൾ, ഗുരു, വചനം, ചമയം, തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഇരു കയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചിത്. ഇടയ്ക്ക് സിനിമയിൽ നിന്നും വിട്ട് നിന്നെങ്കിലും വീണ്ടും സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു.
എന്നാൽ സിനിമയിൽ എത്തി ഏറെ വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് സിത്താര. നാൽപ്പത്തിയേഴുകാരിയായ സിത്താര ഇപ്പോഴും അവിവാഹിതയാണ്. എന്തുകൊണ്ട് ഇത്രയും നാളുകളായി വിവാഹിതയായില്ല എന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അവർ ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിതാരയുടെ പ്രതികരണം. ചെറു പ്രായത്തിൽ തന്നെ വിവാഹിത ആവുന്നതിൽ തനിക്ക് താത്പര്യം ഇല്ലായിരുന്നു എന്ന് സിത്താര പറയുന്നു. ആ തീരുമാനത്തിൽ താൻ ഉറച്ച് നിന്നു. അച്ഛനും ആയി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ വിയോഗം. അച്ഛൻ മരിച്ചതോടെ വിവാഹത്തിനൊന്നും താത്പര്യം ഉണ്ടായിരുന്നില്ല. ഒറ്റക്കുള്ള ജീവിതവുമായി പതുക്കെ പതുക്കെ പൊരുത്തപ്പെട്ടു. അതിനാലാണ് വിവാഹം നടക്കാതെ പോയതെന്ന് സിതാര പറയുന്നു. അതേ സമയം നേരത്തെ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് സിതാര പറഞ്ഞിരുന്നു. എന്നാൽ അതാരാണെന്ന് വ്യക്തമാക്കാൻ നടി തയ്യാറായിരുന്നില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…