മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളത്തിലെ മുൻനിര നായികയായി മാറുകയായിരുന്നു. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് കാവ്യ. സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചാ വിഷയമാണ് നടി. ഇപ്പൊഴിതാ കാവ്യ മാധവനനൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് നമിത പ്രൊമോദ്.
നാദിർഷായുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങിൽ ഇരുവരും ഒന്നിച്ച് എത്തിയപ്പോൾ പകർത്തിയതാണ് ചിത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.നമിതയെ ചേർത്ത് പിടിച്ച് നിൽക്കുന്ന കാവ്യ മാധവനെയാണ് ചിത്രത്തിൽ കാണുന്നത്. നടിമാരുടെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ചുരിദ്ദാറിൽ അതീവ സുന്ദരിയായിട്ടാണ് കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ഗൗണാണ് നമിത അണിഞ്ഞിരിക്കുന്നത്.
View this post on Instagram
ദിലീപിന്റെ മകൾ മീനാക്ഷിയുടേയും നാദിർഷയുടെ മകൾ ആയിഷയുടേയും അടുത്ത സുഹൃത്താണ് നമിത. താരങ്ങൾ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അയിഷയുടെ വിവാഹത്തിന് ചുവന്ന സാരിയുടുത്ത് മല്ലപ്പൂവ് ചൂടിയാണ് മീനാക്ഷി എത്തിയത്. താരപുത്രിയുടെ ഈ ചിത്രം വൈറലായിരുന്നു . വിവാഹ ദിവസം നമിതയും ചുവന്ന നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ ദിലീപും കുടുംബവും നിറസാന്നിധ്യമായിരുന്നു. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും വിവാഹത്തിന് ശേഷം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുതത്തു.