ബോളിവുഡിലെ അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തിലേക്കെത്തുന്നത്.ആരാധക സമൂഹം ശ്രീദേവിയ്ക്ക് നല്‍കിയ അതെ സ്‌നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. അതെ പോലെ തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഓരോ പ്രാവിശ്യത്തെ ജാന്‍വിയുടെ വസ്ത്രധാരണവും ആരാധകര്‍ വളരെയധികം ചര്‍ച്ചാ വിഷയമാക്കാറുണ്ട്. തികച്ചും വ്യത്യസ്തമായ സൂപ്പർ ലുക്കിലാണ് ഓരോ തവണ ജാന്‍വി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുമ്പോൾ മറ്റു ചിലത് ഏറെ പ്രശംസ പിടിച്ചു പറ്റാറുമുണ്ട്. ജാന്‍വി മാലിദ്വീപില്‍ അവധിയാഘോഷിക്കുന്നതിനിടയ്ക്ക് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. അതെ പോലെ മാലിദ്വീപിലെ കടലും സൂര്യാസ്തമയവും ആസ്വദിക്കുന്ന ചിത്രമാണ് ജാന്‍വി പങ്കുവെച്ചത്.
താരം ധരിച്ചിരിയ്ക്കുന്നത് ഒരു ട്രെന്‍ഡി വൈറ്റ് ബ്രാലെറ്റാണ്. OOKIOH ലേബലില്‍ നിന്നുള്ള ഇതിന് നാലായിരം രൂപ വിലയുണ്ട്. ഓറഞ്ച് ഷോര്‍ട്ട്‌സ് ആണ് വൈറ്റ് ടോപ്പിന് ജോടിയായി ധരിച്ചിരിക്കുന്നത്. ആഴത്തിലുള്ള ചതുരാകൃതിയിലുള്ള നെക്ക്‌ലൈന്‍, സ്ട്രാപ്പുകളില്‍ സിഗ്‌നേച്ചര്‍ മോതിരങ്ങള്‍, താഴ്ന്ന പുറകുവശം എന്നിവ വൈറ്റ് ടോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൂപ്പ് കമ്മലുകള്‍, ചങ്കി വളകള്‍, മണികളുള്ള മാല എന്നിവയാണ് ജാന്‍വി അണിഞ്ഞിരിയ്ക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…