കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ പ്രതിഭയാണ് മാത്യു തോമസ്. പിന്നീട് കൗമാര പ്രണയങ്ങളുടെ കഥ പറഞ്ഞ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ മാത്യു അഭിനയിച്ചു. ഇപ്പോൾ ഇതാ ദളപതി 67ൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ മാത്യു തോമസും അഭിനയിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തമിഴ് സൂപ്പർ താരം വിജയിയും ലോകേഷ് കനകരാജും ഒരുമിക്കുന്ന ചിത്രത്തിൽ മാത്യു തോമസും ഒരു പ്രധാനവേഷത്തിൽ എത്തുന്നെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ ഒന്നിന് മൂന്നാറിൽ ആരംഭിക്കും. ഡിസംബർ 15ന് മാത്യു തോമസ് ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. അഞ്ചാം പാതിര, ഓപ്പറേഷൻ ജാവ, വൺ, പ്രകാശൻ പറക്കട്ടെ, ജോ ആൻഡ് ജോ, വിശുദ്ധ മെജോ എന്നിവയാണ് മാത്യുവിന്റെ മറ്റ് ചിത്രങ്ങൾ.
അതേസമയം, ദളപതി 67ൽ സംവിധായകൻ മിഷ്‍കിനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തൃഷ കൃഷ്‍ണൻ ആയിരിക്കും ചിത്രത്തിലെ നായിക എന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ബോളിവുഡ് താരം സഞ്‍ജയ് ദത്ത് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ആക്ഷൻ കിംഗ് അര്‍ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ‘ദളപതി 67’ല്‍ എന്തായാലും വൻ താരനിര തന്നെ അണിനിരക്കുമെന്ന് തീര്‍ച്ച.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…