Young Man Calls Suresh Gopi asking for 6 Ft land from Thrissur 'Taken' by the Latter
ത്രസിപ്പിക്കുന്ന സൂപ്പർഹിറ്റ് ഡയലോഗുകൾ കൊണ്ട് പ്രേക്ഷകരുടെ കൈയ്യടികൾ ഏറ്റുവാങ്ങിയിട്ടുള്ള സുരേഷ് ഗോപി ഈ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നടത്തിയ ഒരു പ്രസംഗം അതിനേക്കാൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘എനിക്ക് ഈ തൃശൂർ വേണം… നിങ്ങൾ എനിക്ക് തൃശൂർ തരണം… ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ..’ എന്ന ആ ഡയലോഗിനെ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് കലാകാരന്മാരായ ട്രോളന്മാർ ആണെന്ന് മാത്രം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി തീർന്നിരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് അതുമായി ബന്ധപ്പെട്ടതാണ്. അച്ഛനെ അടക്കിയ ആറടി മണ്ണെങ്കിലും തനിക്ക് തരണമെന്ന് പറഞ്ഞ് സുരേഷ് ഗോപിയെ വിളിച്ച ഒരു യുവാവിന്റെ ഓഡിയോ ക്ലിപ്പാണിത്.
സുരേഷ് ഗോപി തന്നെയാണോ കോൾ അറ്റൻഡ് ചെയ്‌തിരിക്കുന്നത് എന്നുറപ്പില്ല. അദ്ദേഹത്തിന്റെ ശബ്ദത്തിൽ മറ്റാരെങ്കിലും റെക്കോർഡ് ചെയ്തതാകാനും സാധ്യതയുണ്ട്. ഫോൺ സംഭാഷണം ചുവടെ ചേർക്കുന്നു.
ചോദ്യം: ഹലോ സുരേഷ് ഗോപി സാറല്ലേ?
മറുപടി: അതേ സുരേഷ് ഗോപിയാണ്..ആരാണ്?
ചോദ്യം: സാറെ ഞാൻ പേരാമ്പ്ര എന്ന സ്ഥലത്ത് നിന്നാ വിളിക്കുന്നേ..സാറെ എല്ലാവരും പറയുന്നു തൃശൂർ സാറങ്ങ് എടുത്തെന്ന്… സാറെ എന്റെ അച്ഛനെ അടക്കിയത് പേരാമ്പ്രയിലാ.. ഞാൻ വർഷത്തിലൊരിക്കൽ മെഴുകുതിരി കത്തിക്കാൻ പോകുന്നതാ.. സാറെ പേരാമ്പ്ര ഒഴിച്ച് ബാക്കി എല്ലാം എടുത്തോ.
മറുപടി: അല്ല നിങ്ങളെന്നെ കളിയാക്കാൻ വിളിക്കുവാണോ?. …
ചോദ്യം: സത്യമായും അല്ല സാറെ.. അച്ഛൻ ഉറങ്ങുന്ന ആറടി മണ്ണ് മാത്രം ബാക്കി വച്ചിട്ട് ബാക്കി സാറെടുത്തോ. സാറ് തൃശൂർ മൊത്തം കൊണ്ടുപോയാൽ ഞാൻ എവിടെ പോയി മെഴുകുതിരി കത്തിക്കും.
മറുപടി: ഇല്ല. എനിക്ക് തൃശൂർ മൊത്തം വേണം. തൃശൂർ ഞാനിങ്ങ് എടുക്കുവാ എന്നല്ലേ പറഞ്ഞത്. തൃശൂർ എല്ലാം എനിക്ക് വേണം
ചോദ്യം: അങ്ങനെ പറയല്ലേ സാറെ. ആറടി മണ്ണെങ്കിലും തരണം..പ്ലീസ് …
മറുപടി: നല്ല തിരക്കിലാണ്.. തൃശൂർ എനിക്ക് മൊത്തം വേണം. അതിനപ്പുറം ഒന്നുമില്ല. തൃശൂർ ഞാനിങ്ങ് എടുക്കുവാ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…