റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയെ ചുംബിക്കുകയും തുടർന്ന് കവിളിൽ കടിക്കുകയും ചെയ്തതിനെ തുടർന്ന് വിവാദത്തിലായ നടി ഷംന കാസിമിനെ പിന്തുണച്ച് യുവാക്കൾ. ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന അമ്മാവനോളികൾക്കാണ് ഇതൊക്കെ കാണുമ്പോൾ കുരുപൊട്ടുന്നതെന്നാണ് യുവജനപക്ഷം. സ്നേഹം കൂടുമ്പോൾ ഉള്ള വികാരം മാത്രമാണ് കടി. കാണുന്ന കണ്ണുകൾക്ക് മൊത്തം തോന്നുക മറ്റേ കടി ആയിട്ടാണ്.കാര്യം ആക്കേണ്ട, പൊതുജനം പലവിധം എന്നായിരുന്നു ഒരാളുടെ കമന്റ്.
തെലുഗു ഇടിവിയുടെ ‘ധീ ചാമ്പ്യൻസ്’ എന്ന റിയാലിറ്റി ഷോയിലെ ഒരു ജഡ്ജ് ആണ് പൂർണ എന്നറിയപ്പെടുന്ന ഷംന കാസിം. ഷോയ്ക്കിടെ മത്സരാർത്ഥികളെ ചുംബിച്ചതും കവിളിൽ കടിച്ചതുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവാവിനെയാണ് ഷംന കാസിം ചുംബിച്ചത്. ചുംബിച്ചതിന് പിന്നാലെ യുവാവിന്റെ കവിളിൽ കടിക്കുകയും ചെയ്തു താരം. ഈ യുവാവിനെ മാത്രമല്ല, ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ യുവതിയെയും ഷംന കാസിം ചുംബിച്ചിരുന്നു. ഏതായാലും ഈ സംഭവം വലിയ വിവാദമാകുകയും വിമർശനങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഷംന കാസിമിന് പിന്തുണ അറിയിച്ച് താരങ്ങൾ എത്തിയിരിക്കുന്നത്. ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവ് മത്സരാർത്ഥികളോട് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്നാണ് വിമർശനം ഉയർന്നത്.
സംഭവം വിവാദമായെങ്കിലും ഇതിനോട് പ്രതികരിക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ല. തമിഴ്, തെലുഗു, മലയാളം, കന്നഡ സിനമകളിൽ തിരക്കുള്ള നടിയാണ് ഷംന കാസിം. കങ്കണ റണൗത്ത് നായികയായി എത്തുന്ന തലൈവിയാണ് ഷംന കാസിമിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ജയലളിതയുടെ കഥ പറയുന്ന ചിത്രത്തിൽ ജയലളിതയുടെ തോഴി ശശികലയുടെ റോളിലാണ് ഷംന കാസിം എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…