സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ കുടിയേറിയ താരമാണ് യുവകൃഷ്ണ. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. അൽപം വില്ലത്തരം കൈയിലുണ്ടെങ്കിലും യുവകൃഷ്ണയെ കുടുംബ പ്രേക്ഷകർ വളരെ പെട്ടെന്നാണ് സ്വീകരിച്ചത്. അഭിനയം കൊണ്ടു മാത്രമല്ല ശരീരസൗന്ദര്യം കൊണ്ടും കുടുംബമനസുകളിൽ ഒരിടം സ്വന്തമാക്കി കഴിഞ്ഞു.
കൗമാരപ്രായം മുതലേ ശരീരസൗന്ദര്യത്തിൽ ശ്രദ്ധിക്കുന്ന വ്യക്തിയാണ് യുവകൃഷ്ണ. മത്സരങ്ങൾക്കും ഷോകൾക്കും ഒക്കെയായി ബോഡി ഒരുക്കുന്നത് ഒരു ത്രില്ലാണെന്നാണ് യുവതാരം പറയുന്നത്. പത്താം ക്ലാസ് കഴിയുമ്പോഴേ താരം വർക് ഔട്ട് തുടങ്ങിയിരുന്നു. ആ കാലത്ത് സ്കൂൾ വിട്ടു വന്നാൽ ഒരു മണിക്കൂറോളം വർക് ഔട്ട് ചെയ്യുമായിരുന്നു എന്നും താരം പറഞ്ഞു. മത്സരങ്ങൾ ഇല്ലാത്തപ്പോൾ കർശനമായ ഭക്ഷണനിയന്ത്രണങ്ങൾ ഒന്നുമില്ലെങ്കിലും താൻ അത്ര ഭക്ഷണപ്രിയനൊന്നുമല്ലെന്നാണ് യുവകൃഷ്ണ പറയുന്നത്. വറുത്ത ഭക്ഷണവും ഫാസ്റ്റ് ഫുഡും തന്റെ ബ്ലാക്ക് ലിസ്റ്റിലാണെന്നും വല്ലപ്പോഴും രുചിച്ചു നോക്കാറുണ്ടെന്നും യുവകൃഷ്ണ വ്യക്തമാക്കി.
കേരള യൂണിവേഴ്സിറ്റിയിൽ എം ബി എ ചെയ്യുന്ന സമയത്താണ് മോഡലിങ്ങിൽ ഒരു കൈ നോക്കുന്നത്. മോഡലിങ്ങ് രംഗത്തു നിന്ന് ലഭിച്ച ബന്ധങ്ങളാണ് സീരിയലിലേക്ക് എത്താൻ കാരണമായത്. എം ബി എ കഴിഞ്ഞ് കുറച്ചു നാൾ മാജിക് പ്ലാനറ്റിൽ റിലേഷൻഷിപ്പ് മാനേജറായി ജോലി നോക്കി. ആ സമയത്ത് മാജിക്കും പഠിച്ചു. ഷോ ബിസിനസിൽ ആണെങ്കിലും യുവകൃഷ്ണ ക്രീമുകൾ ഉപയോഗിക്കുകയോ പാർലറിൽ പോകുകയോ ചെയ്യില്ല. അലോവെര ജെൽ പോലെ സ്വാഭാവികമായ ചർമസംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. നന്നായി വെള്ളം കുടിക്കുമെന്നും യുവകൃഷ്ണ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…