റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.
ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.”കളരിയടവും ചുവടിനഴകും “.. എന്നുതുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും ശ്രയ ഘോഷാലും ചേര്‍ന്നാണ്. ഷോബിന്‍ കണ്ണങ്കാട്ടിന്റെ വരികള്‍ക്ക് ഈണമിട്ടത് ഗോപിസുന്ദര്‍ ആണ്.