Author: webadmin

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ. നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ച മാളവിക മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ്. വിജയ്‌യുടെ നായികയായി താരം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം മാസ്റ്ററാണ് അവസാനം തീയറ്ററുകളിൽ എത്തിയ മാളവികയുടെ സിനിമ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു. 2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. View this post on…

Read More

ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയിൽ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് മലയാളി കാണുന്നത് ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ആണ്. തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്. ഗൗതം വാസുദേവ് മേനോനാണ് ഗിത്താർ കമ്പി മേലെ നിൻഡ്രു സംവിധാനം ചെയ്‌തത്‌. View this post on Instagram A post shared by MISS MARTIN🦋 (@prayagamartin) പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ…

Read More

കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രേക്ഷകർ വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്. വമ്പൻ റിലീസായി എത്തിയ ദുൽഖർ സൽമാന്റെ കുറുപ്പ് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ തീയറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്റ്റാറാണ് തീയറ്ററുകൾ തുറന്നതിന് ശേഷം ആദ്യമായി തീയറ്ററുകളിൽ എത്തിയ മലയാള ചലച്ചിത്രം. ഇപ്പോഴിതാ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തുന്ന തീയറ്റർ വ്യവസായത്തിന് ബലമേകി നാളെ എത്തുന്നത് നാല് ചിത്രങ്ങളാണ്. ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം ആഹാ, ബേസിൽ ജോസഫ് നായകനാകുന്ന ജാൻ എ മൻ, ലാൽബാഗ്, ആസിഫ് അലി ചിത്രം എല്ലാം ശരിയാകും എന്നിവയാണ് നാളെ തീയറ്ററുകളിൽ എത്തുന്നത്. പ്രശസ്ത മലയാള താരം ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരളത്തിൽ വലിയ പ്രചാരമുള്ള വടംവലി എന്ന കായികയിനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ…

Read More

പ്രശസ്ത സീരിയൽ നടി ശ്രീകല ശ്രീധരന്റെ വീട്ടിൽ കവർച്ച നടന്നു. കണ്ണൂർ ചെറുകുന്നിലുള്ള താരത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. പട്ടാപ്പകൽ പിൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്‌ടാക്കൾ 15 പവൻ സ്വർണം കവർന്നു. ശ്രീകലയും ഭർത്താവ് വിപിനും മകനുമൊത്ത് യു കെയിലായിരുന്ന സമയത്താണ് മോഷണം നടന്നത്. വിപിൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. കോവിഡിനെ തുടർന്ന് ശ്രീകലയും കുടുംബവും കുറച്ചുനാൾ മുൻപ് കേരളത്തിൽ വന്നിരുന്നു. എങ്കിലും മോഷണം നടന്ന കാര്യം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതായി മനസ്സിലാക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്‍തത്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവർക്ക് കവർച്ചയിൽ പങ്കുണ്ടോ എന്നന്വേഷിക്കും എന്ന് പോലീസ് പറഞ്ഞു. എല്ലാവരുടെയും മൊഴിയെടുക്കുമെന്ന് അറിയിച്ച പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പറഞ്ഞു. ശ്രീകല ശശിധരൻ പ്രധാനമായും മലയാളം ടെലിവിഷൻ പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനിക്കുന്ന ഒരു നടിയാണ്. പരിശീലനം നേടിയ ക്ലാസിക്കൽ നർത്തകിയും മുൻ കലാതിലകവുമായിരുന്നു ശ്രീകലാ…

Read More

ദിലീപ് ചിത്രം മുല്ലയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മീര നന്ദൻ, ഗായികയായി എത്തിയ മീര പിന്നീട് നായിക പദവി നേടിയെടുക്കുക ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും മീര അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം അഭിനയതിൽ നിന്നും മാറി നിൽക്കുകയാണ്. ഗൾഫിൽ ആർജെ ആയി വർക്ക് ചെയ്യുകയാണ് മീര ഇപ്പോൾ. ശരിയായ പേര് മീര നന്ദകുമാർ എന്നാണ്. 1990 നവംബർ 26 നു നന്ദകുമാറിന്റേയും മായയുടേയും മകളായി എറണാകുളത്തെ ഇളമക്കരയിൽ പെരുന്തൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. അർജുൻ നന്ദകുമാർ ആണ് സഹോദരൻ. മീര സ്കൂൾ വിദ്യാഭ്യാസം ഇളമക്കരയിലെ ഭവൻ വിദ്യാമന്ദിറിലാണ് നടത്തിയത്. അക്കാലത്താണ് മുല്ല സിനിമയിൽ അഭിനയിക്കുന്നത്. തുടർന്ന് സെയ്ന്റ് തെരേസാസ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം ഇപ്പോൾ മണിപ്പാൽ സർവ്വകലാശാലയിൽ വിദൂരപഠന സമ്പ്രദായത്തിലൂടെ മാസ് കമ്യുണിക്കേഷൻ & ജേണലിസത്തിൽ ബിരുദാനന്ത ബിരുദം പഠിക്കുന്നു. വീടിനടുത്തുതന്നെയുള്ള സംഗീതാദ്ധ്യാപിക ലീലയിൽ നിന്നാണ് ആദ്യം സംഗീതം…

Read More

2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്ഥേർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. വിന്റേജ് ലുക്കിൽ ഗ്ലാമറസായി എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത്. യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വയനാടാണ് താരത്തിന്റെ സ്വദേശം. എസ്ഥേറിന്റെ അനിയൻ എറിക്കും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. View this post on Instagram A post shared…

Read More

ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയിൽ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് മലയാളി കാണുന്നത് ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ആണ്. തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്. ഗൗതം വാസുദേവ് മേനോനാണ് ഗിത്താർ കമ്പി മേലെ നിൻഡ്രു സംവിധാനം ചെയ്‌തത്‌. പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ. ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും…

Read More

പ്രശസ്ത മലയാള താരം ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നവംബർ പത്തൊൻപതിനാണ് റിലീസ് ചെയ്യുക. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരളത്തിൽ വലിയ പ്രചാരമുള്ള വടംവലി എന്ന കായികയിനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ ചിത്രം കഥ പറയുന്നത്. വടംവലിയുടെ ആവേശവും ആകാംഷയും വൈകാരിക മുഹൂര്തങ്ങളുമെല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ അടിപൊളി റാപ്പ് സോങ് പുറത്തിറങ്ങിയിരിക്കുകയാണ്. ജുബിത് നമ്രദത്തിന്റെ വരികൾക്ക് സയനോര ഫിലിപ്പ് ഈണമിട്ടിരിക്കുന്ന ഗാനത്തിന് റാപ്പ് ഒരുക്കിയിരിക്കുന്നത് അഭിജിത്താണ്. സയനോര ഫിലിപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആർദ്രയാണ് ബീറ്റ് ബോക്സിങ്ങിന് പിന്നിൽ. നീലൂർ എന്ന ഗ്രാമത്തിന്റെയും ആഹാ എന്ന വടംവലി ടീമിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ആഹാ എന്ന…

Read More

താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ പൂർത്തിയായി കഴിഞ്ഞു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനം ഇപ്പോഴും ട്രെൻഡിങ്ങ് ലിസ്റ്റിൽ മുൻപന്തിയിലാണ്. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ എന്നിവരാണ് ‘ദർശന’ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹെഷം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹെഷം അബ്ദുൾ വഹാബ്, ദർശന രാജേന്ദ്രൻ എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. ജനുവരിയിലാണ് ചിത്രം…

Read More

തെലുങ്ക് യങ് സെൻസേഷൻ വിജയ് ദേവാരകൊണ്ട ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ നിർമ്മിച്ച് പുരി ജഗന്നാഥ് സംവിധാനം ചെയുന്ന പുതിയ ചിത്രമായ ലൈഗറിലൂടെയാണ് താരത്തിന്റെ ഹിന്ദി അരങ്ങേറ്റം. തെലുങ്കിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ പൂരി ജഗന്നാഥും വിജയ് ദേവാരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടെയാണിത്. ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് ഈ സിനിമയിൽ നായികയാകുന്നത്. സ്റ്റൈലിഷ് മാസ്സ് മസാല സിനിമകൾ ഒരുക്കാറുള്ള പൂരി ജഗന്നാഥിന്റെ പുതിയ ചിത്രത്തിൽ വിജയ് ദേവാരകൊണ്ടയെ ഒരു വ്യത്യസ്ത മേക്ക് ഓവറിൽ കാണാൻ കഴിയും. രമ്യ കൃഷ്ണ ഒരു സുപ്രധാന താരമായി ചിത്രത്തിൽ എത്തുന്നുണ്ട്. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. വിഷ്ണു ശർമയാണ് ഛായാഗ്രാഹകൻ. കരൺ ജോഹറിനൊപ്പം പൂരി ജഗനാഥും, നടി ചാർമി കൗറും, അപൂർവ മെഹ്‌തയും നിർമ്മാണത്തിൽ പങ്കാളികളാകുന്നു. മലയാളമുൾപ്പടെ അഞ്ചു ഭാഷകളിൽ ‘ലൈഗർ’…

Read More