Wednesday, September 12

ഇത് യാദൃശ്ചികതകളുടെയല്ല യാഥാർഥ്യങ്ങളുടെ കൃഷ്ണം…! റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +

അനുഭവങ്ങൾ അതിന്റെ അതേ തീവ്രതയോടെ യഥാർത്ഥമായി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകന് അത് നൽകുന്നത് അവാച്യമായ ഒരു അനുഭവമാണ്. യഥാർത്ഥ ജീവിതത്തിലെ നായകന്മാർ തന്നെ തിരശീലയിലും അതെ നായകവേഷം നിറഞ്ഞാടുമ്പോൾ ആ അനുഭവങ്ങളുടെ തലങ്ങൾ പുതിയ ഉയരങ്ങൾ താണ്ടുകയും ചെയ്യുന്നു. അത്തരത്തിൽ ഒരു ദൃശ്യാനുഭവമാണ് കൃഷ്ണം എന്ന ചിത്രത്തിലൂടെ ദിനേശ് ബാബു പ്രേക്ഷകന് മുന്നിലേക്ക് വെച്ചുനീട്ടിയിരിക്കുന്നത്. ഇന്ന് കണ്ടാലും ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ കണ്ടിരിക്കാൻ പറ്റാത്ത മഴവില്ല് എന്ന ചിത്രം മലയാളികൾക്ക് സമ്മാനിച്ച ദിനേശ് ബാബു വർഷങ്ങൾക്കിപ്പുറം തിരിച്ചെത്തുമ്പോഴും അത്തരം ഒരു വേദനയും ഒരു സസ്‌പെൻസും പ്രേക്ഷകർക്കായി ഒരുക്കിവെച്ചിട്ടുണ്ട്. സംവിധായകനായും സിനിമാട്ടോഗ്രാഫറായും വർഷങ്ങളായുള്ള അനുഭവപരിചയത്തെ വളരെ മനോഹരമായി തന്നെ പ്രേക്ഷകന് കണ്ടറിയാൻ കൃഷ്‌ണത്തിലൂടെ ദിനേശ് ബാബുവിന് സാധിച്ചിട്ടുണ്ട്.

Krishnam Movie Review

Krishnam Movie Review

ബന്ധങ്ങളുടെ ഒരു പൂർണതയിലേക്കും അതിജീവനത്തിന്റെ ആഴമേറിയ പോരാട്ടത്തിലേക്കുമാണ് കൃഷ്ണം പ്രേക്ഷകനെ കൂട്ടികൊണ്ടുപോകുന്നത്. ഇതിൽ നായകൻ എന്ന സങ്കൽപ്പങ്ങൾക്ക് വൈകാരികമായ ഒരു സന്ദർഭങ്ങളാണ് രൂപം പകർന്നിരിക്കുന്നത്. ഏതൊരു കൗമാരക്കാരനേയും പോലെ കലാലയജീവിതം ആസ്വദിക്കുന്ന ഒരു ചെറുപ്പക്കാരനാണ് അക്ഷയ്. സൗഹൃദവും പ്രണയവുമെല്ലാം നിറഞ്ഞ ഒരു ജീവിതം. കോളേജിലെ അവസാന വർഷം അവതരിപ്പിക്കാനുള്ള ഒരു ഡാൻസിന്റെ റിഹേർസൽ നടക്കുന്നതിനിടയിലാണ് അക്ഷയിന് ചെറിയൊരു വയറുവേദന തുടങ്ങുന്നത്. അവൻ അത് കാര്യമാക്കാതെ പ്രാക്ടീസ് തുടരുകയും സ്റ്റേജിൽ ഡാൻസ് കളിക്കുകയും ചെയ്യുന്നു. പക്ഷേ അവിടെ തളർന്ന് വീഴുന്ന അക്ഷയ്‌ക്ക് പിന്നീട് ഹെർണിയ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് അക്ഷയ്‌യുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതിൽ സന്തോഷമുണ്ട്, വേദനയുണ്ട്, ഭീകരതയുണ്ട്, ശാന്തിയുമുണ്ട്. അവക്കെല്ലാം ഉപരി ഒരു അച്ഛനും മകനും തമ്മിലുള്ള അഭേദ്യമായ ഒരു ബന്ധത്തിന്റെ ആഴങ്ങൾ അളക്കുന്ന ഒരു അളവുകോലുമുണ്ട്.

Krishnam Movie Review

Krishnam Movie Review

അക്ഷയ് കൃഷ്ണൻ തന്റെ യഥാർത്ഥ ജീവിതത്തെ തിരശീലയിൽ അവതരിപ്പിച്ചപ്പോൾ അതിൽ അഭിനയമല്ല, മറിച്ച് ജീവിതം തന്നെയാണ് പ്രേക്ഷകന് കാണാൻ സാധിക്കുന്നത്. കാരണം താൻ കടന്നുവന്ന ആ വേദനയുടെ പടവുകൾ തന്നെയാണ് ഈ ചിത്രത്തിലൂടെ അക്ഷയ് വീണ്ടും നടന്നുകയറുന്നത്. അതിനാൽ തന്നെ ഓരോ നിമിഷത്തിന്റെയും തീവ്രതയും വേദനയും എല്ലാത്തിനുമൊടുവിൽ കൈവരുന്ന ശാന്തിയുടെയും പൂർണത ഒട്ടും കൈമോശം വരാതെ അക്ഷയ് അവതരിപ്പിച്ചിട്ടുണ്ട്. അതിനെല്ലാമപ്പുറം ഒരു സസ്‌പെൻസും ചിത്രത്തിൽ ഉണ്ട്. അക്ഷയ്‌യുടെ അച്ഛൻ പി ടി ബൽറാമിന്റെ വേഷം അവതരിപ്പിക്കുന്നത് ഏതു റോളും അനായാസകരമായി അവതരിപ്പിക്കുന്ന സായി കുമാറാണ്. ബാലകൃഷ്ണൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. അമ്മയുടെ റോളിൽ മീരയായി ശാന്തി കൃഷ്ണയുമെത്തുന്നു. ഇരുവരും വളരെ മനോഹരമായിട്ടാണ് അവരുടെ റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഐ​ശ്വ​ര്യ ഉ​ല്ലാ​സ് എ​ന്ന പു​തു​മു​ഖ​മാ​ണ് നായികയുടെ ​വേ​ഷം ചെ​യ്തി​രി​ക്കു​ന്ന​ത്. ഡോക്ടർ സുനിൽ എന്ന യഥാർത്ഥ ജീവിതത്തിലെ ഒരു കഥാപാത്രവുമായി രഞ്ജി പണിക്കരും ചിത്രത്തിൽ എത്തുന്നുണ്ട്. വി​ജ​യ​കു​മാ​ർ ഡോ. ​സാ​വി​യോ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ വി.​കെ. പ്ര​കാ​ശും ഡോ​ക്ട​റു​ടെ റോ​ളി​ലാ​ണു വ​രു​ന്ന​ത്. സം​ഭ​വ​ക​ഥ​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ വേ​ഷ​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം. ശ്രി​യ ര​മേ​ഷ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കാ​ര​ക്ട​ർ ചെ​യ്യു​ന്നു. ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ളാ​ണെ​ങ്കി​ലും ഇ​വ​യെ​ല്ലാം വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​ണ്. നാ​യി​കാ​ക​ഥാ​പാ​ത്രം രാ​ധി​ക​യു​ടെ അ​മ്മ​യാ​യി വേ​ഷ​മി​ടു​ന്ന​ത് ന​ടി അ​ഞ്ജ​ലി. രാധികയുടെ അച്ഛന്‍റെ വേഷത്തിലാണ് നടൻ മു​കു​ന്ദ​ൻ അഭിനയിച്ചിരിക്കുന്നത്.

Krishnam Movie Review

Krishnam Movie Review

ഒ​രു മ​ക​ൻ, അ​ച്ഛ​ൻ, അ​മ്മ, പി​ന്നെ ഒ​രു വി​ശ്വാ​സം… ഇ​വ​യു​ടെ ക​ഥ​യാ​ണു കൃ​ഷ്ണം. ആ കഥയെ പ്രേക്ഷകനിലേക്ക് എത്തിച്ചിരിക്കുന്നതിലെ സൗന്ദര്യവും കൂടിയാണ് കൃഷ്ണം. ദിനേശ് ബാബു തന്നെയൊരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. ക്യാമറയും കൂടി അദ്ദേഹം തന്നെ കൈകാര്യം ചെയ്‌തപ്പോൾ ഓരോ രംഗങ്ങളും ജീവൻ തുടിച്ചു നിന്ന് തന്നെ നിൽക്കുന്നുണ്ട്. പു​തു​മു​ഖം ആ​ർ.​ഹ​രി​പ്ര​സാ​ദാ​ണ് സം​ഗീ​ത​സം​വി​ധാ​നം നിർവഹിച്ചിരിക്കുന്നത്. മനോഹരമായ ആ ഗാനങ്ങൾ എഴുതിയിരിക്കുന്നതാകട്ടെ അദ്ദേഹത്തിന്‍റെ ഭാ​ര്യ സ​ന്ധ്യ​യും. സൗന്ദർരാജന്റെ എഡിറ്റിങ്ങ് കൂടിയായപ്പോൾ കൃഷ്ണം സുന്ദരമായി തീർന്നിരിക്കുകയാണ്. ഈ കഥയും കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ ആരെങ്കിലുമായി സാമ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രമെന്ന ആ മുൻകൂർ ജാമ്യം ആവശ്യമില്ലാത്ത ചിത്രം. അതാണ് കൃഷ്ണം. കാരണം ഇത് ജീവനുള്ള കഥയാണ്. ജീവിതത്തിൽ പോരാടിയവരുടെ കഥയാണ്.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: