Monday, September 10

അഭിനയിക്കുന്നതിനിടയിൽ പ്രശസ്ത നടി പാമ്പുകടിയേറ്റു മരിച്ചു

Google+ Pinterest LinkedIn Tumblr +

അഭിനയിക്കുന്നതിനിടെ പ്രശസ്ത നടി പാമ്പുകടിയേറ്റു മരിച്ചു. വേ​ദി​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ കൈ​യി​ല്‍ പി​ടി​ച്ചി​രു​ന്ന പാമ്പ് നടിയെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാ​ളി​ദാ​സി മൊ​ണ്ഡ​ല്‍ എ​ന്ന നടിയാണ് മ​രി​ച്ച​ത്. ബം​ഗാ​ള്‍ ക​ലാ​രൂ​പ​മാ​യ “​ജ​ത്ര’ അ​വ​ത​രി​പ്പി​ക്കു​ന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

പ​ശ്ചി​മ ബം​ഗാ​ളി​ലെ നോ​ര്‍​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലെ ബ​റു​ണ്‍​ഹാ​തി​ലാ​ണു സം​ഭ​വം. പാമ്പിന്റെ വി​ഷ​മി​റ​ക്കു​ന്ന​തി​നാ​യി സ​ഹ​ന​ടി ദു​ര്‍​മ​ന്ത്ര​വാ​ദം പ​രീ​ക്ഷി​ച്ചി​രു​ന്നെ​ന്നും സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ആ​രും ഇ​തേ​വ​രെ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ങ്കി​ലും വി​ഷ​യം അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: