മഞ്ഞ സാരിയില്‍ ആരാധകര്‍ക്കൊപ്പം ഡാന്‍സു കളിച്ച് കീര്‍ത്തി സുരേഷ്. പഴയകാല നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷ് മലയാളി ആണെങ്കിലും തെന്നിന്ത്യയുടെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. സൂര്യ, വിജയ്, ശിവകാര്ത്തികേയന്, ധനുഷ് തുടങ്ങീ നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കീര്‍ത്തിയ്ക്ക് ഇപ്പോള്‍ തമിഴകത്തെ മുന്‍നിര യുവനടികളിലൊരാളാണ്.
ഇപ്പോഴിതാ കീര്‍ത്തി ആരാധകര്‍ക്കൊപ്പം ഡാന്‍സു കളിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കീര്‍ത്തി തന്നെ അഭിനയിക്കുന്ന നേനു സൈലജ എന്ന ചിത്രത്തിലിലെ ഗാനത്തിനാണ് താരം ചുവടുകള്‍ വെയ്ക്കുന്നത്. ചിത്രത്തില്‍ കീര്‍ത്തിയുടെ നായകനായെത്തുന്നത് രാം പോത്തിനേനിയാണ്.
കിഷോര്‍ തുരമാലയാണ് സംവിധാനം.
ഇതിന് മുമ്ബ് ക്രേസി ക്രേസി ഫീലിംഗ് എന്ന തെലുങ്ക് ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ദുല്‍ഖര്‍ ആദ്യമായി തെലുങ്കിലെത്തുന്ന മഹാനടിയാണ് കീര്‍ത്തിയുടെ വരാനിരിക്കുന്ന ചിത്രം.