ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായിരുന്നു എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ആരംഭിച്ചത്. ഷോ ആരംഭിച്ചത് മുതല്‍ തന്നെ പ്രേഷകരെല്ലാം ആകാംക്ഷയോടെയാണ് ഫൈനലിനായി കാത്തിരുന്നത്. മാത്രമല്ല ഷോയുടെ തുടക്കം മുതല്‍ തന്നെ ആര്യയ്ക്കും ചാനലിനും ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും റിയാലിറ്റി ഷോ കാരണമായി.
ഷോ അവസാനിച്ചെങ്കിലും വിവാദങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിന് പ്രധാന കാരണം ഫൈനലിലെ ആര്യയുടെ തീരുമാനമായിരുന്നു. ഫൈനലിലെത്തിയ മൂന്ന് പേരില്‍ നിന്ന് തനിക്കൊരാളെ സെലക്ട് ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആര്യ പറഞ്ഞത്. ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റ് രണ്ട് പേര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അത് വിഷമമാകും. അതിനാല്‍ ഇപ്പോള്‍ തനിക്ക് ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കില്ല എന്നായിരുന്നു ആര്യ പറഞ്ഞത്.
ആര്യയുടെ ആ തീരുമാനം മത്സരാര്‍ത്ഥികളെയും അത് പോലെ തന്നെ പ്രേഷകരെയും വഞ്ചിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ആര്യ സിനിമയിലേതിനേക്കാള്‍ നന്നായി റിയാലിറ്റി ഷോയില്‍ അഭിനയിച്ചുവെന്നും, എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നൂവെന്നുമടക്കം നിരവധി കമന്റുകളാണ് പ്രഷകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
അതിനിടെ ഫൈനല്‍ വേദിയില്‍ ആര്യയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന ഒരു പ്രേഷകയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘മൂന്നു പേരെയും വേദനിപ്പിക്കാതിരിക്കാനാണ് താങ്കള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പറയുന്നു. എന്നാല്‍ പ്രേക്ഷകരായ ഞങ്ങള്‍ ശരിക്കും വഞ്ചിപ്പക്കപ്പെട്ടു. ആര്യയ്ക്ക് നല്ല വധുവിനെ കിട്ടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പരിപാടിയില്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. പതിമൂന്ന് മത്സരാര്‍ഥികള്‍ നേരത്തെപുറത്തായപ്പോള്‍ നിങ്ങള്‍ക്ക് ഈ വേദന തോന്നിയില്ലേ?’-പ്രേഷക ചോദിക്കുന്നു.
അതേസമയം ആര്യയുടെ അമ്മയ്ക്ക് ഫൈനലിലെത്തിയ പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടില്ലെന്നും അതിനാലാണ് വേറെ വഴിയില്ലാതെ അര്യ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നുമുള്ള വാദങ്ങളുമായി താരത്തിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
#EngaVeetuMapillai expected climax ? audience will forget this show in weeks… #Arya una kuda nan manichiduven because we knw about yu… Ana இந்த #sangeetha iruka paru ennamo nalaiku kalyanam pani vaikura mari build up viduva??? .. pic.twitter.com/AR84wf4DNO
— SHARAN BATSY (@sharankr) April 18, 2018