നടന് മാധവന്റെ മകന് വേദാന്ത് മാധവന് ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മെഡല്‍ സ്വന്തമാക്കി. തായ്ലന്ഡ് സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് വേദാന്ത് വെങ്കല മെഡല്‍ നേടിയത്. 1500 മീറ്റര്‍ ഫ്രീ സ്റ്റൈലിലായിരുന്നു നേട്ടം. തന്റെ സന്തോഷവും എക്സൈറ്റ്മെന്റും മാധവന് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചു.
“എനിക്കും സരിതയ്ക്കും ഇത് അഭിമാന നിമിഷമാണ്. തായ്ലന്ഡില് നടന്ന അന്താരാഷ്ട്ര സ്വിം മീറ്റില്‍ ഇന്ത്യക്ക് വേണ്ടി വേദാന്ത് വെങ്കല മെഡല്‍ സ്വന്തമാക്കിയിരിക്കുന്നു. എല്ലാവരുടെയും അനുഗ്രഹത്തിന് നന്ദി” – മാധവന് വ്യക്തമാക്കി.
മാധവന് ഒരു ഒന്നാന്തരം നീന്തല്വിദഗ്ധനാണ്. മാധവന് തന്നെയാണ് ഇപ്പോള്‍ മകന്റെയും പ്രധാന നീന്തല്‍ പരിശീലകന്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വേദാന്ത് നീന്തല്‍ പരിശീലിക്കുന്നുണ്ട്. ഒട്ടേറെ മെഡലുകളും ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. സംസ്ഥാന തലത്തില്‍ താരമായതോടെയാണ് തനിക്ക് സമയം കിട്ടുമ്പോഴൊക്കെ മകന് നീന്തല്‍ പരിശീലനം നല്കാന് മാധവന് തീരുമാനിച്ചത്.