സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സെല്വരാഘവന് സംവിധാനം ചെയ്യുന്ന എൻ ജി കെ. ചിത്രം മെയ് 31-ന് പ്രദര്‍ശനത്തിന് എത്തും. സെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തെ തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . സായ് പല്ലവി, രകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഇതൊരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്.ആര് പ്രകാശ് ബാബുവും എസ്.ആര് പ്രഭുവുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിനെ വരവേൽക്കാൻ ഇന്ത്യൻ സിനിമയിൽ ഒരു നടനുവേണ്ടി ഉയർത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കട്ട് ഔട്ട് ആണ് സൂര്യ ഫാൻസ് നിർമിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുതണി എന്ന സ്ഥലത്തെ സൂര്യ ഫാൻസ് അസോസിയേഷൻ ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. 215 അടി ഉയരത്തിലാണ് കട്ടൗട്ട് ഉയർത്തിയത്. ഇതിനു മുൻപ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത് വിജയ് ഫാൻസ് ആയിരുന്നു. നാളെ നാലുമണിക്കാണ് സൂര്യയുടെ വമ്പൻ കട്ട് ഔട്ടിന്റെ ഉദ്ഘാടനം നടക്കുന്നത്.