പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിൻറെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചുവെങ്കിലും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്.
ഇതിനിടെ ചിത്രത്തിലെ ആരും കാണാത്ത അൺസീൻ രംഗം പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. സ്റ്റീഫൻ നെടുമ്പള്ളി ബുള്ളറ്റ് ഓടിച്ചു വരുന്ന ഈ രംഗം തിയേറ്ററുകളിൽ വലിയ ഓളം തന്നെ സൃഷ്ടിക്കാൻ പ്രാപ്തമായ രംഗമായിരുന്നു ചിത്രത്തിൽ ഒരു പ്രധാനമായ രംഗത്തിന് ശേഷം വരേണ്ട ഈ രംഗം കട്ട് ചെയ്തു കളയുകയായിരുന്നു. നിങ്ങൾക്ക് ഇത് തീയേറ്ററിൽ നിന്നോ ആമസോൺ പ്രൈമിൽ നിന്നോ കാണുവാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് ലാലേട്ടന് പിറന്നാളാശംസകൾ നൽകിക്കൊണ്ട് ഈ വീഡിയോ പുറത്തുവിട്ടത് .