ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനമായ ഐ എം.വിജയന്റെ ജീവിതം സിനിമയാക്കുന്നു.ദിലീപ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.
മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയന്റ ജേർസി അണിയും. പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുൺ ഗോപി ഇപ്പോൾ. ഈ സിനിമയ്ക്ക് ശേഷം ഐ.എം. വിജയന്റെ ചിത്രം ആരംഭിക്കും. സിനിമയുടെ തിരക്കഥയും അരുൺ ഗോപി തന്നെയാണ്.
ആദ്യ സിനിമയിൽ തന്നെ വലിയ വിജയം സ്വന്തമാക്കിയ സംവിധായകനാണ് അരുൺ ഗോപി.അതിനാൽ തന്നെ ഐ
എം വിജയന്റെ ആരാധകരും ആവേശത്തിലാണ്.