ഇൻസ്പിറേഷൻ പകരുന്ന ഗാനങ്ങൾക്ക് മലയാളികൾ എന്നും കാതോർത്തിട്ടുണ്ട്. അത്തരത്തിൽ ഉള്ളൊരു ഗാനമാണ് പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ ഒന്നിക്കുന്ന ഉയരെയിലെ ‘പതിനെട്ട് വയസ്സിൽ’ എന്ന ഗാനം പുറത്തിറങ്ങി. റെനീഷ് ഒറ്റപ്പാലമാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ക്രൈസ്തകലയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം ഷെനുഗ, ഷെഗന, ഷേർഗ എന്നിവർ ചേർന്നാണ്. രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ആയിരുന്ന മനു അശോകനാണ് സംവിധാനം നിർവഹിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം സഞ്ജയ് ബോബി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഉയരെ.