രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു കാല.രജനിയുടെ മാസ്സ് പരിവേഷവും നടനവൈഭവവും ഒരേപോലെ ഉപയോഗപ്പെടുത്തുന്ന ചിത്രമാണ് കാല.ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ഇതിനിടെ ചിത്രം തന്റെ പിതാവിന്റെ ജീവിതകഥയാണ് പറയുന്നതെന്ന വെളിപ്പെടുത്തലുമായി ധാരാവി ‘ഗോഡ്ഫാദറി’ന്റെ മകള്‍ വിജയലക്ഷ്മി നാടാര്‍. ഒരു വര്‍ഷം മുമ്ബ് മുതല്‍ തന്നെ ഞങ്ങള്‍ പറയുന്നതാണ് കാല എന്റെ പിതാവ് തിരവിയം നാടാറുടെ ജീവിതകഥയാണ് അതില്‍ പറയുന്നതെന്ന്. ഇപ്പോള്‍ ഞാന്‍ സിനിമ കണ്ടു. ഇതോടെ ഞങ്ങളുടെ ആരോപണങ്ങളെല്ലാം പൂര്ണ്ണസത്യമായിരുന്നുവെന്ന് ബോദ്ധ്യമായിരിക്കുകയാണ്. ദ വീക്കുമായുള്ള അഭിമുഖത്തില്‍ വിജയലക്ഷ്മി വെളിപ്പെടുത്തി.
കാലയുടെ ഇതിവൃത്തത്തെക്കുറിച്ച് ആദ്യ സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ എനിക്കുറപ്പായിരുന്നു അത് ഹാജി മസ്തനെക്കുറിച്ചോ വരദരാജ മുതലിയാരെക്കുറിച്ചോ അല്ലെന്ന് . കാരണം അവര്‍ രണ്ടു പേരും തിരുനെല്‍വേലിയില്‍ നിന്ന് ധാരാവിയിലെത്തിയവരായിരുന്നില്ല.
രണ്ടാമത്തെ സൂചന എനിക്ക് ലഭിച്ചത് ചിത്രത്തിന്റെ പോസ്റ്ററിലൂടെയാണ് അതില്‍ രജനികാന്തിന്റെ കഥാപാത്രത്തിന്റെ കുടുംബത്തെ നോക്കൂ. ഭാര്യ, മകള്‍, മൂന്നു ആണ്മക്കള് പിന്നെ അഞ്ച് പേരക്കുട്ടികളും അതെന്റെ കുടുംബത്തിന് സമാനമാണ് . ചിത്രത്തില്‍ രജനി ഇരിക്കുന്ന ജീപ്പിന്റെ നമ്ബര്‍ 1956 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെന്റെ പിതാവ് മുംബൈയില്‍ എത്തിയ വര്‍ഷമാണ്. നാനാ പടേക്കര്‍ ശരിക്കും പ്രതിനിധീകരിക്കുന്നത് ബാല്‍ താക്കറേയാണ്. വിജയലക്ഷ്മി പറഞ്ഞു.