വാണിജ്യമൂല്യത്തിന് അനുസരിച്ച് താരങ്ങളെ തരം തിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്റർ ഉടമകൾ.
തമിഴ്നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷന് ആണ് ഗ്രേഡിംഗ് പുതുക്കിനിശ്ചയിച്ചത്. വരുമാന വിഹിതം പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തരംതിരിക്കൽ.ഇത് പ്രകാരം രജിനികാന്ത്, അജിത്ത്, വിജയ് എന്നിവരാണ് ഒന്നാം നിരയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. എ സെന്ററുകളിൽ ഇവരുടെ സിനിമകൾക്ക് ലാഭവിഹിതം 60:40 അനുപാതത്തില്‍ ആയിരിക്കും. 65:35 ആണ് മറ്റ് സെന്ററുകളിൽ ലാഭവിഹിതത്തിന്റെ അനുപാതം. രണ്ടാമത്തെ ആഴ്ച മുതല്‍ എ ഗ്രേഡ് താരങ്ങള്‍ക്ക് എ സെന്ററില്‍ 55:45 ആണ് അനുപാതം.
സൂപ്പർതാരമായ സൂര്യ തിയറ്ററുടമകളുടെ പട്ടികയില്‍ രണ്ടാം നിരയിലാണ് നിൽക്കുന്നത്.സൂര്യയെക്കൂടാതെ ശിവകാര്ത്തികേയന, ജയം രവി, ധനുഷ്, സിമ്പു, , വിജയ് സേതുപതി എന്നിവരാണ് രണ്ടാം നിരയില്‍.
സിനിമയുടെ ഇനീഷ്യല്‍ ഹൈപ്പ്, സിനിമയുടെ സ്വഭാവം എന്നിവ പരിഗണിച്ചുകൊണ്ട് കൃത്യമായ ഘടനയോ വ്യവസ്ഥയോ ഇല്ലാതെയായിരുന്നു മുമ്പ് സിനിമകളുടെ ലാഭവിഹിതം പങ്കിട്ടിരുന്നത്. ഇത് മാറ്റാൻ വേണ്ടിയാണ് ഗ്രേഡിംഗ് എന്നാണ് അസോസിയേഷന്റെ വിശദീകരണം. താരങ്ങളെ തരംതിരിച്ചുള്ള ഈ പട്ടിക അസോസിയേഷന് അംഗങ്ങളില്‍ നിന്ന് ലീക്ക് ആയതാണെന്നാണ് അറിയുന്ന റിപ്പോർട്ടുകൾ.