ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ശിവജി എന്ന അച്ഛൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പതിനേഴുകാരിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയാണ് കാണാതായത്.ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ ആയിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. ശനിയാഴ്ച 6 മണിക്ക് ട്രെയിൻ കോഴിക്കോട് എത്തേണ്ടതായിരുന്നെങ്കിലും പെൺകുട്ടി ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല.വിഷ്ണുപ്രിയ എവിടെയാണെന്ന് പൊലീസിനും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതീക്ഷയോടെ ഒരു വിളിക്കായി കാത്തിരിക്കുന്ന വിഷ്ണുപ്രിയയുടെ ടെ അച്ഛൻ ദി ക്യുവിനോട് പ്രതികരിച്ചു.
ബന്ധുക്കള്‍ പലവഴിക്കും അന്വേഷിച്ച് രക്ഷയില്ലാതെയായതോടെയാണ് അച്ഛന് ശിവജി ഫേസ്ബുക്കില്‍ ഫോട്ടോസഹിതം പോസ്റ്റിട്ടത്. അമ്പതിനായിരത്തിലധികം പേർ പോസ്റ്റ് ഷെയർ ചെയ്ത് തിരച്ചിലിൽ സഹായിച്ചു. എന്നിട്ടും ഇതുവരെ കുട്ടിയെ പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിഷ്ണുപ്രിയയ്ക്ക് മറ്റു ബന്ധങ്ങൾ ഒന്നും ഇല്ല എന്ന ഉറപ്പ് കുടുംബാംഗങ്ങൾക്ക് ഉണ്ട്. വിഷ്ണുപ്രിയ യാത്രയ്ക്ക് ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ച മൊബൈലിന്റെ ഉടമസ്ഥനെ മീനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്ത് സംശയിക്കത്തക്ക സാഹചര്യം ഇല്ലാത്തതിനാല്‍ വിട്ടയച്ചു.